പുരോഗമന കലാസാഹിത്യ സംഘം അഖില കേരള ഭരതനാട്യ മത്സരത്തിന് സംഘാടക സമിതിയായി

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21, 22 തിയ്യതികളിൽ നടത്തുന്ന അഖില കേരള ഭരതനാട്യ മത്സരത്തിന് സംഘാടക സമിതി രൂപീകരിച്ചു. പി.ആർ. ബാലൻ മാസ്റ്റർ ഹാളിൽ നടന്ന യോഗം മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു . കലാമണ്ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി, സി.ബി. ഷക്കീല, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, ഡോ. എം.എൻ. വിനയകുമാർ, വി.എ മനോജ് കുമാർ, ഖാദർ പട്ടേപ്പോടം, ഡോ. കെ. രാജേന്ദ്രൻ, ഡോ. സോണി ജോൺ, എ എൻ രാജൻ, മുരളി നടയ്ക്കൽ , സജു ചന്ദ്രൻ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികൾ: ഡോ. ആർ. ബിന്ദു, ഡോ. ടി.കെ നാരായണൻ, ഡോ ആർ.എൽ.വി. രാമകൃഷ്ണൻ(രക്ഷാധികാരികൾ), ഖാദർ പട്ടേപ്പാടം (കോഡിനേറ്റർ)
വി. എ. മനോജ് കുമാർ(ചെയർമാൻ), ഡോ. കെ. രാജേന്ദ്രൻ (ജനറൽ കൺവീനർ), വി.സി. പ്രഭാകരൻ (ട്രഷറർ).

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page