ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലക്കമ്മറ്റി ഡിസംബർ 21, 22 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന അഖില കേരള ഭരതനാട്യ മത്സരത്തിലേക്ക് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി എൻട്രികൾ ക്ഷണിക്കുന്നു .
1. ഭരതനാട്യം വർണ്ണമാണ് മത്സരയിനമായി അവതരിപ്പിക്കേണ്ടത്
2. 17 വയസ്സ് മുതൽ 25 വയസ്സുൾപ്പെടെ യുള്ള വിഭാഗത്തിനാണ് മത്സരം.
3. അവതരണം പൂർണ്ണമായ മെയ്ക്കപ്പോടെ ഒൻപതു മിനിറ്റിൽ കുറയാതെയും പത്തുമിനിട്ടിൽ കൂടാതെയുള്ളതുമായിരിക്കണം.
4. സംഗീതത്തിനായി പെൻഡ്രൈവോ റിക്കോർഡ് ചെയ്ത മറ്റു ഉപാധികളോ ഉപയോഗിക്കാം.
5. പ്രാഥമിക തെഞ്ഞെടുപ്പിനായി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ മൂന്ന് മിനിട്ടു ദൈർഘ്യമുള്ളതും മേക്കപ്പിടാത്തതുമായ വർണ്ണം ചെയ്യുന്ന വീഡിയോ ഡിസംബർ 1 ന് മുമ്പ് അയച്ചു തരണം. വിദഗ്ദ്ധ കമ്മിറ്റി പ്രസ്തുത വീഡിയോ പരിശോധിച്ചതിനു ശേഷമായിരിക്കും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
6.മത്സരത്തിന് യോഗ്യത നേടുന്നവർ ഡിസംബർ 5 നകം 1000 രൂപ രജിസ്ട്രേഷൻ ഫീസടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
7 മത്സരത്തിൽ ഒന്നാമതെത്തുന്ന പ്രതിഭയ്ക്ക് ‘നൃത്തശ്രീ’ പട്ടവും 25000 രൂപയുടെ കാഷ് അവാർഡും ശില്പവും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 20000 രൂപയും ശില്പവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 15000 രൂപയും ശില്പവുമായിരിക്കും സമ്മാനം.
8 മത്സരാർത്ഥികൾ
സ്വന്തം ചെലവിൽ നിശ്ചയിക്കുന്ന ദിവസം അവതരണത്തിന് എത്തിച്ചേരണം.
9.പ്രാഥമികമത്സരത്തിലേക്കുള്ള വീഡിയോയും വയസ്സ് തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയുടെ പകർപ്പും ഫോൺ നമ്പർ അടക്കമുള്ള വിശദമായ ബയോഡാറ്റയും
*pukasairinjalakuda@gmail.com എന്ന ഇ -മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9446637555, 9447252740, 9995566361.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


