ഇരിങ്ങാലക്കുട : സ്വന്തമായി ഇലക്ട്രിക് ഓൾ ടെറൈൻ വെഹിക്കിൾ ( എ.ടി.വി) നിർമിച്ച് ചരിത്രമെഴുതി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ. ഓട്ടോമൊബൈൽ എൻജിനീയർമാരുടെ അഖിലേന്ത്യ സൊസൈറ്റിയായ എസ് എ ഇ ഹിമാചൽ പ്രദേശിൽ വച്ച് സംഘടിപ്പിച്ച ഇ – ബാഹ ചലഞ്ചിനായാണ് വാഹനം വികസിപ്പിച്ചെടുത്തത്.
മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപകരായ സുനിൽ പോൾ, ഡോണി ഡൊമിനിക്ക് എന്നിവരുടെ മേൽനോട്ടത്തിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ മുപ്പത്തിരണ്ട് വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ് എട്ട് മാസത്തെ ശ്രമഫലമായി ഈ പ്രോജക്ട് പൂർത്തിയാക്കിയത്. ‘പ്രൗളർ ‘ എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന് ഏഴു ലക്ഷം രൂപയാണ് നിർമാണ ചെലവ്. എസ് എ ഇ യുടെയും എ ആർ എ ഐ യുടെയും പ്രോട്ടോക്കോളുകൾ എല്ലാം പാലിക്കുന്ന വിധത്തിലാണ് നിർമാണം.
മൂവായിരം ആർ പി എം വേഗത കൈവരിക്കുന്ന ഇലക്ട്രിക് മോട്ടോർ ആണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നൂറ്റമ്പത് ടീമുകൾ മാറ്റുരച്ച ഇ- ബാഹ ചലഞ്ചിൻ്റെ അവസാന ഘട്ടത്തിൽ കേരളത്തെ പ്രതിനിധീകരിച്ച അഞ്ച് വാഹനങ്ങളിൽ ഒന്നാകാൻ പ്രൗളറിന് കഴിഞ്ഞു. തൃശൂർ ടെസ് ഇലക്ട്രിക് സ്കൂട്ടർ ആണ് പ്രൗളറിന്റെ നിർമാണത്തിൽ വിദ്യാർത്ഥികൾക്ക് സങ്കേതിക സഹായം നൽകിയത്.
വാഹനത്തിൻ്റെ ലോഞ്ച് ഫീസിക്കലി ചലഞ്ച്ഡ് വിഭാഗത്തിലെ ലോകകപ്പ് ക്രിക്കറ്റ് താരം ശ്രീ അനീഷ് പി രാജൻ നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി സി എം ഐ , ഫാ. ആൻ്റണി ഡേവിസ് സി എം ഐ , പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി ജോൺ എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com