കൂടൽമാണിക്യം ദേവസ്വം നവരാത്രി ആഘോഷത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു : 10 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ഒക്ടോബർ 15 ന് തുടക്കമാവും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം നവരാത്രി ആഘോഷത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.മന്ത്രിമാർ ഉൾപ്പടെ സംസാകാരികരംഗത്തെ പ്രമുഖർ വിവിധദിവസങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കും. 500 ഓളം പേർക്ക് ഇരിക്കാവുന്ന പന്തലിന്‍റെ പണി കിഴക്കേനടയിൽ പുരോഗമിക്കുന്നു. നവരാത്രി സംഗീതനൃത്തോത്സവം അറിയപ്പെടുന്ന ഒരു സാംസ്‌കാരിക പരിപാടിയായി മാറ്റണമെന്ന ഉദ്ദേശത്തിലാണ് ദേവസ്വം എന്ന് ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. മാനേജിങ് കമ്മിറ്റി മെമ്പർ ഭരതൻ കണ്ടേക്കാട്ടിൽ സന്നിഹിതനായിരുന്നു.

കിഴക്കേ ഗോപുരനടയിൽ ഒക്ടോബർ 15 മുതൽ 24 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ 80ൽ പരം ഇനങ്ങളിലായി ഏകദേശം 800 ലധികം കലാകാരന്മാർ പങ്കെടുക്കുന്നു.

ദേശീയ സംഗീത നൃത്ത വാദ്യമഹോത്സവം എന്ന ഖ്യാതിയുള്ള ഉത്സവം പോലെ തന്നെ ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള കലാപരിപാടികൾ തന്നെയാണ് നവരാത്രി മഹോത്സവത്തിലും ഒരുക്കിയിട്ടുള്ളത്. വളർന്നുവരുന്ന കലാകാരന്മാർക്ക് പ്രാധാന്യവും നൽകിയാണ് ഇത്തവണ പരിപാടികൾ ഒരുക്കിയിരിക്കുന്നത് എന്ന് ദേവസ്വം അറിയിച്ചിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page