ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ തവനിഷ് സാമൂഹ്യ സേവന സംഘടനയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി സവിഷ്കാര എന്ന പേരിൽ നവംബർ 28 29 തീയതികളിൽ കലാ സംഗമത്തിന് വേദിയൊരുങ്ങി. സവിഷ്കാര എട്ടാം പതിപ്പിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നവംബർ 28 രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിക്കും.
കൊടുങ്ങല്ലൂർ പി ഭാസ്കരൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ലിപ്സി ടീച്ചർ മുഖ്യ അതിഥി ആയിരിക്കും. തൃശ്ശൂർ മലപ്പുറം എറണാകുളം കോഴിക്കോട് കോട്ടയം പാലക്കാട് എന്നീ 6 ജില്ലകളിൽ നിന്നായി 35 സ്കൂളുകളിൽ നിന്ന് 1600 ഓളം ഭിന്നശേഷി വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും കലാ സംഗമത്തിൽ പങ്കെടുക്കും.
പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും യാത്ര സൗകര്യവും ഭക്ഷണവും അവർക്കായി ഒത്തിരി സമ്മാനങ്ങളുമായി അവരെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് കോളേജ് എന്ന് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ.ജോളി ആൻഡ്രൂസ് സി എം ഐ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനക്കപ്പറമ്പിൽ സി എം ഐ,തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ. മുവിഷ് മുരളി,അസിസ്റ്റന്റ് പ്രൊഫസർ. റീജ യൂജീൻ,അസിസ്റ്റന്റ് പ്രൊഫസർ.ഡോ സുബിൻ ജോസ്, അസിസ്റ്റന്റ് പ്രൊഫ തൗഫീഖ്, അസിസ്റ്റന്റ് പ്രൊഫ. പ്രിയ, അസിസ്റ്റന്റ് പ്രൊഫ. അഖിൽ, അസിസ്റ്റന്റ് പ്രൊഫസർ സിജി,അസിസ്റ്റന്റ് പ്രൊഫസർ നിവേദിത,അസിസ്റ്റന്റ് പ്രൊഫസർ ശ്രീഷ്മ,തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി സജിൽ, സ്റ്റുഡന്റ് പ്രസിഡന്റ് ആരോൺ, ട്രഷറി അക്ഷര, എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com