ബൈക്ക് യാത്രികരെ തലക്ക് അടിച്ച് ആക്രമിച്ച പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം കരുവനൂരിൽ ബൈക്ക് യാത്രികരെ തടഞ്ഞു നിർത്തി മരവടി കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച പ്രതികളെ ഇരിങ്ങാലക്കുട പോലിസ് അറസ്ററ് ചെയ്തു.

കരുവന്നൂർ വെട്ടുകുന്നത്തുകാവ് മുരിങ്ങത്ത് വീട്ടിൽ സുധിൻ (26), വെട്ടുകുന്നത്തുകാവ് പുരയാറ്റുപറമ്പിൽ വീട്ടിൽ ഗോകുൽ കൃഷ്ണ (26), ആറാട്ടുപുഴ തലപ്പിള്ളി വീട്ടിൽ ദേവദത്തൻ (22) എന്നിവർ ആണ് പിടിയിലായത്.

സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ക്ലീറ്റസ് , കെ പി രാജു, പ്രസന്നകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ് , രാഹുൽ എ കെ, സുജിത്ത്, സജീഷ്.കെ.വി, സി.പി.ഓ രാജേഷ് എം കെ എന്നിവർ ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page