ആളൂർ : ഇരിങ്ങാലക്കുട രൂപത കരിസ്‌മാറ്റിക് കൂട്ടായ്‌മയുടെ നേത്യത്വത്തിൽ ഡിസംബർ 12, 13, 14,15 (വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിൽ 17-ാംമത് ബൈബിൾ കൺവെൻഷൻ ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ ഒരുക്കുന്നു. രാവിലെ 9.00 മുതൽ 4.00 മണിവരെയുള്ള ശുശ്രൂഷകൾക്ക് റവ. ഫാ. ജോഷി മാക്കിൽ OCD, ബ്ര. തോമസ് കുമിളി, ബ്ര. ആൻ്റണി മുക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള ആത്മരക്ഷ മിനിസ്ട്രീസ് ആണ് കൺവെൻഷൻ നയിക്കുന്നത്.
ഡിസംബർ 12-ാം തിയ്യതി രാവിലെ 11.30ന് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുന്നു. രൂപതയിലെ സോൺ, സബ്ബ്സോൺ സർവ്വീസ് ടീം ഭാരവാഹികളും പ്രാർത്ഥനാഗ്രൂപ്പ് അംഗങ്ങളും ഫാ. ജെയ്സൻ പാറേക്കാട്ട്, കോ-ഓർഡിനേറ്റർ ബാബു ഐസക്ക്, സെക്രട്ടറി ജിമ്മി വർഗ്ഗീസ്, ട്രഷറർ വിൻസൻ്റ് കെ.ഒ., ജോ. കൺവീനർ എം.കെ. പോളി എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികൾ സജീവ മായി പ്രവർത്തിച്ചുവരുന്നു. ബി.എൽ.എം.ൽ നടക്കുന്ന കൺവെൻഷനിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി പത്രസമ്മേളനത്തിൽ ഡയറക്ടർ ഫാ. ജെയ്സൺ പറേക്കാട്ട് അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com