‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ലഹരി വിരുദ്ധ റാലി

ഇരിങ്ങാലക്കുട : സമൂഹത്തിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ വിപുലമായ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസും, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയും, എൻ.എസ്.എസ് (NSS), എസ്.പി.സി (SPC) കേഡറ്റുകളും സംയുക്തമായാണ് റാലി നടത്തിയത്.



ഇരിങ്ങാലക്കുട മണ്ഡലം എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ റാലിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. തൃശ്ശൂർ റൂറൽ അഡീ. എസ് പി കൃഷ്ണദാസ് വി എ, ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സന്തോഷ്കുമാർ, ഇരിങ്ങാലക്കുട എസ് എച്ച് ഒ ദിലീഷ് ടി മറ്റ് പോലീസുദ്യോഗസ്ഥരും പങ്കെടുത്തു.



‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ലഹരി മാഫിയക്കെതിരെ റൂറൽ പോലീസ് ജില്ലയിൽ ശക്തമായ നിയമനടപടികളും റെയ്ഡുകളും തുടരുന്നതിനൊപ്പം തന്നെ, പൊതുജനങ്ങൾക്കിടയിൽ വിപുലമായ ബോധവൽക്കരണം ഉറപ്പാക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.



റാലിയിൽ നൂറുകണക്കിന് എസ്.പി.സി, എൻ.എസ്.എസ് കേഡറ്റുകളും, ജനറൽ ആശുപത്രി ജീവനക്കാരും, പോലീസ് ഉദ്യോഗസ്ഥരും ലഹരി വിരുദ്ധ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പങ്കെടുത്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page