ഇരിങ്ങാലക്കുട : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്‌സ് കേരള (AAWK ) തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 1, 2 തിയ്യതികളിൽ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ സംഘടിപ്പിക്കുന്നു.
26 മത് വാർഷിക പൊതുയോഗം, മഹാറാലി, ഓട്ടോ ഷോ, തുടങ്ങി വിപുലമായ ചടങ്ങുക ളോടെ ആഘോഷിക്കുകയാണ് എന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.. തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്എം കെ മുരളീധരൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 5 മണിയോടെ ചേരുന്ന വാർഷിക പൊതുയോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും.
യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ മേരിക്കുട്ടി ജോയ്, ഡി.വൈ.എസ്.പി, ഇരിങ്ങാലക്കുട, വാർഡ് കൗൺസിലർ അവിനാഷ് ഓ എസ് തുടങ്ങിയവർ ക്കൊപ്പം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കെ ജി ഗോപകുമാർ, നസീർ കള്ളിക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി, സുധീർ മേനോൻ സംസ്ഥാന ട്രഷറർ, പി വി വിനോദ് കുമാർ സംസ്ഥാന ജോയിൻ സെക്രട്ടറി, തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്‌സ് കേരള (AAWK) സംസ്ഥാന ല ത്തിൽ 40 വർഷവും തൃശ്ശൂർ ജില്ലയിൽ 26-ാം വർഷത്തിലേക്കും പ്രവേശിക്കുകയാണ്. ഒരുകാലത്ത് അസംഘടിതരായി നിലനിന്നിരുന്നവരെ ഒന്നിച്ച് അണിനിരത്തി മുന്നോട്ട് പോകുന്ന കേരളത്തിലെ ഈ മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര സംഘടനയാണ് AAWK.
സാധാരണക്കാരായ വാഹന ഉപഭോക്താക്കളുടെ ആശ്രയമായ ഈ വർഷോപ്പ് മേഖലയെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സ്ഥാപിത താല്‌പര്യങ്ങൾക്ക് വേണ്ടിതകർച്ചയിലേക്ക് തള്ളിവിടുന്ന കാഴ്‌ചയാണ് നാംകണ്ടുകൊണ്ടിരിക്കുന്നത്. കാലപഴക്കത്തിന്റെയും പൊല്യൂഷന്റെയും പേര് പറഞ്ഞ് പഴയ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് ഒഴിവാക്കാനായി പെട്രോളിൽ എത്തനോൾ 20% ത്തിലധികം കലർത്തി വിൽപന നടത്തി വാഹനഭാഗങ്ങളെ നശിപ്പിച്ചുകൊണ്ട് ദയാവധം നടത്താൻ അധികാരികൾ മൗനാനുവാദം നൽകുന്നതായും വാർത്ത സമ്മേളനത്തിൽ ഇവർ കുറ്റപ്പെടുത്തി.
ഇനിയും ഈ അവസ്ഥ തുടർ ന്നാൽ പഴയ വാഹനങ്ങൾക്ക് നിരത്തുകളിൽ അധികകാലം പിടിച്ചു നിൽക്കാനാവില്ല. 20 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് റി ടെസ്റ്റ് ഫീ അമിതമായി വർദ്ധിപ്പിച്ചുകഴിഞ്ഞു. ഇതിനെതിരെയാണ് തൊഴിലും തൊഴിലിടവും സംരക്ഷിക്കുവാനായി ശക്തമായ സമരപാതയിലേക്ക് തങ്ങൾ നീങ്ങുന്നതായി ഇവർ പറഞ്ഞു.
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്‌സ് കേരള (AAWK ) തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എം കെ മുരളീധരൻ, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കെ വി ദിലീപ് കുമാർ, സെക്രട്ടറി ഈ കെ ഉണ്ണികൃഷ്ണൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

