ഇരിങ്ങാലക്കുട : ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് തൃശ്ശൂർ ജില്ല ലീഗൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടുകൂടി സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട പോക്സോ കോടതി ജഡ്ജ് വിപിജ മോഹൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ മുരളി എംകെ അധ്യക്ഷത വഹിച്ചു.
TLSC അഡ്വക്കേറ്റ് പാനൽ അഡ്വ. ലിസൺ മുഖ്യപ്രഭാഷണം നടത്തുകയും പൊളിറ്റിക്കൽ സയൻസ് അധ്യാപിക ഗീതാ ജയകുമാർ കുട്ടികൾക്ക് ഭരണഘടനയെ കുറിച്ചുള്ള ക്ലാസ് നൽകി.
മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസ് വോളണ്ടിയർ സന്തോഷ്, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ രമ്യ എം ഉണ്ണി എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു. എൻഎസ്എസ് യൂണിറ്റ് ലീഡർ കുമാരി ജാക്വിലിൻ സ്വാഗതവും എൻഎസ്എസ് യൂണിറ്റ് ലീഡർ മാസ്റ്റർ ആൻഡ് ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com