ഇരിങ്ങാലക്കുട : സെൻറ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹ തിരുനാളിനോടനുബന്ധിച്ച് പോലീസ് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി . ജനുവരി 11, 12, 13 തിയ്യതികളിൽ ആഘോഷിക്കുന്ന തിരുനാളിനോടനുബന്ധിച്ച്. സാമൂഹ്യവിരുദ്ധശല്യവും മറ്റും തടയുന്നതിനു നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പോലീസ് സാന്നിധ്യം ഉറപ്പു വരത്തക്കവിധം ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. അമ്പു സെറ്റുകൾക്കൊപ്പവും, പള്ളി കോംമ്പൗണ്ടിനകത്തും പരിസര പ്രദേശങ്ങളിലും മഫ്ത്തിയിലടക്കം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
11,12,13 തിയ്യതികളിൽ ഉച്ചതിരിഞ്ഞ് 2 മണി മുതൽ നഗരത്തിൽ യാഴെ പറയും പ്രകാരം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
കൊടുങ്ങല്ലൂരിൽ നിന്നും ത്രിശ്ശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചന്തക്കുന്നിൽ നിന്നും ബസ് സ്റ്റാൻറ് വഴി എകെപി പൊറത്തിശ്ശേരി വഴി മാപ്രാണം ബ്ലോക്ക് വഴി തൃശൂർക്ക് പോകേണ്ടയാണ്.
കൊടുങ്ങല്ലൂരിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചന്തക്കുന്നിൽ നിന്നും റൈറ്റ് തിരിഞ്ഞു മാർക്കറ്റ് റോഡ് വഴി കൊല്ലാട്ടി ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകേണ്ടതാണ്
തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഠാണാ ജംഗ്ഷനിൽ നിന്നും ലെഫ്റ്റ് തിരിഞ്ഞ്’ കൊല്ലാട്ടി ജംഗ്ഷനിൽ എത്തി വലത്തോട്ട്’ തിരിഞ്ഞ് മാർക്കറ്റ് റോഡ് വഴി ചന്തക്കുന്നിലെത്തി തിരിഞ്ഞ് പോകേണ്ടതാണ്
തൃശ്ശൂരിൽ നിന്നും ചാലക്കടി ദാഗത്തേക്ക് വരുന്ന വാഹനങ്ങൾ മാർവൽ ജംഗ്ഷനിൽ നിന്നും നിന്നും ലെഫ്റ്റ് തിരിഞ്ഞ് പോകേണ്ടതാണ്.
ചാലക്കുടിയിൽ നിന്നു. തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഠാണാ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com