തൃശ്ശൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഒക്ടോബർ 8 -ാം തിയ്യതി ഇ-ചെലാന്‍ അദാലത്ത് നടത്തുന്നു

ഇരിങ്ങാലക്കുട : പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ (E Challan) പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒക്ടോബർ 8 -ാം തിയ്യതി ഇ-ചെലാന്‍ അദാലത്ത്, കൊടുങ്ങല്ലൂർ കണ്ട്രോൾ റൂമിൽ വെച്ച് നടത്തുന്നു.

വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ -ചലാന്‍ പിഴകളില്‍ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതി മുന്‍പാകെ അയച്ചിട്ടുള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ പിഴയൊടുക്കി തുടര്‍നടപടികളില്‍ നിന്നും ഒഴിവാകുന്നതിലേക്കുമായി തൃശ്ശൂർ റൂറൽ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.

കൊടുങ്ങല്ലൂർ കണ്ട്രോൾ റൂമിൽ വെച്ച് 2025 ഒക്ടോബർ 8 -ാം തിയ്യതി സംഘടിപ്പിച്ചിരിക്കുന്ന അദാലത്തില്‍ രാവിലെ 10.30 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ UPI, DEBIT CARD, CREDIT CARD എന്നിവ വഴി ഒടുക്കാവുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page