എടതിരിഞ്ഞിയിൽ വാട്ടർ എ.ടി.എം പ്രവർത്തനം ആരംഭിച്ചു

പടിയൂർ : വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 5.75 ലക്ഷം രൂപ ചെലവഴിച്ച് എടതിരിഞ്ഞിയിൽ സ്ഥാപിച്ച വാട്ടർ എടിഎം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലതാസഹദേവൻ അധ്യക്ഷത വഹിച്ചു

പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി സുകുമാരൻ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അനിൽകുമാർ , ബ്ലാക്ക് മെമ്പർ രാജേഷ്അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജി രതീഷ്, ജയശ്രീലാൽ, വി.ടി ബിനോയ്, ബിജോയ് കളരിക്കൽ, സുനന്ദ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ബി ഡി ഒ ദിവ്യ കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ സുധാ ദിലീപ് സ്വാഗതവും സെക്രട്ടറി ഷാജൻ നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page