ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാളും പ്രധന കവാടത്തിൽ പണിയപ്പെട്ട കപ്പേളകളുടെ വെഞ്ചിരിപ്പും സംയുക്തമായി സെപ്റ്റംബർ 14 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് വിശുദ്ധ കുർബാനയോടൊപ്പം കൊണ്ടാടുന്നു.
വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളിൻ്റെ കൊടിയേറ്റം വികാരി ഫാ ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ ഓസ്റ്റിൻ പാറയ്ക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. ആൻ്റണി നമ്പളം, കൈക്കാരൻമാരായ പി.ടി മാർജ്ജ് പള്ളൻ, സാബു ജോർജ്ജ് ചെറിയാടൻ, തോമസ് തൊകലത്ത്; അഡ്വ എം. എം. ഷാജൻ മാണിക്കത്തുപറമ്പിൽ, തിരുനാൾ പ്രസുദേന്തി ബിജോയ് പൗലോസ് ചക്കാലമറ്റത്ത് , കേന്ദ്രസമിതി പ്രസിഡൻ്റ് ജോബി അക്കരക്കാരൻ, ജോബി ചേറ്റുപുഴക്കാരൻ പള്ളികമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
തിരുനാളിനൊരുക്കമായി സെപ്റ്റംബർ 11, 12, 13 തിയതികളിൽ വൈകിട്ട് 5 മണിക്ക് ത്രിദുവും ലദീഞ്ഞ്, വി കുർബാന, കുരിശിൻ്റെ വഴി എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ 14-ാം തിയതി ഞായറാഴ്ച്ച 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം വി കുരിശിൻ്റെ തിരുശേഷിപ്പ് വന്ദനം 6 30 ന് കപ്പേളകളുടെ വെഞ്ചിരിപ്പ് കർമ്മം ബിഷപ്പ് പോളി കണ്ണൂക്കാടൻ നിർവ്വഹിക്കുന്നു. തിരുനാൻ ദിനത്തിൽ കുരിശുസമർപ്പണനേർച്ച നടത്തുവാൻ സൗകര്യം ഉണ്ടായിരിക്കും.
The Feast of the Exaltation of the Holy Cross celebrated on Sunday September 14 was hoisted at St. Thomas Cathedral Parish Irinjalakuda
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

