ശാന്തിനികേതനിൽ ഫിഫ ഫെസ്‌റ്റ് തൂഫാൻ ഗോൾ ഷൂട്ടൗട്ട് ആവേശോജ്ജ്വലമായി

ഇരിങ്ങാലക്കുട : ഫിഫ വേൾഡ് കപ്പിന്റെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ഫിഫ ഫെസ്റ്റിൽ തൂഫാൻ ഗോൾ ഷൂട്ടൗട്ട് ആവേശോജ്ജ്വലമായി. പ്രിൻസിപ്പാൾ ഹരീഷ് മേനോൻ ഷൂട്ടൗട്ട് ചെയ്തു കൊണ്ട് മത്സരം ഉദ്ഘാടനം നിർവ്വഹിച്ചു.



SNES ജോ. സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ ആശംസകൾ നേർന്നു .മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നടന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് വിദ്യാലയത്തിൽ എത്തിയത് മത്സരങ്ങൾക്ക് മാറ്റുകൂട്ടി വിദ്യാർത്ഥികൾ വിവിധ ടീമായി കലാപരിപാടികളും അവതരിപ്പിച്ചു. കായിക വിഭാഗം മേധാവി പി.ശോഭ , അനഘ ടീച്ചർ സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page