കൂടൽമാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഹെൽത്ത് സ്‌ക്വാഡ് പരിശോധന നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഹെൽത്ത് സ്‌ക്വാഡ് പരിശോധന നടത്തി. ഹോട്ടലുകൾ ബേക്കറികൾ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്.

ഇവിടങ്ങളിൽ ഉത്സവകാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോധവത്കരണം നടത്തി. ഉത്സവത്തിനു എത്തുന്ന താത്കാലിക കച്ചവട സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യാഗസ്ഥർ അറിയിച്ചു.

ഉത്സവത്തിന് ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കും എന്ന് കഴിഞ്ഞ ആഴ്ചയിൽ ദേവസ്വം ഓഫീസിൽ ചേർന്ന സർക്കാർ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ നഗരസഭ പറഞ്ഞിരുന്നു. പ്രദേശം ലഹരിവിരുദ്ധ മേഖലയാക്കാൻ ബോർഡുകൾ സ്ഥാപിക്കാനും യോഗം തീരുമാനം എടുത്തിരുന്നു. ഉത്സവത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി മൂന്ന് ഷിഫ്റ്റുകളിലായി 20 പേരെ നിയോഗിക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page