കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ വികസന ഉത്തരവാദിത്വം രാഷ്ട്രീയ കക്ഷികൾ ഏറ്റെടുക്കണം – വർഗീസ് തൊടുപറമ്പിൽ

ഒരേ വിഷയത്തിന് വേണ്ടി രണ്ട് സമരങ്ങൾ ആശാസ്യമല്ല – കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ വികസന ഉത്തരവാദിത്വം രാഷ്ട്രീയ കക്ഷികൾ ഏറ്റെടുക്കണം – അല്ലെങ്കിൽ അവർ വിഘടനസമരങ്ങളെ തള്ളിപറയണമെന്ന് റെയിൽവേ സ്റ്റേഷൻ വികസന സമിതി സമര സഘാടകൻ വർഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷൻ വികസന സമരം ഞാൻഞാൻ പിന്മാറണമോ…? – വർഗ്ഗീസ് തൊടുപറമ്പിൽ

*1972 ൽ ഞാൻ 7-ാം തരത്തിൽ പഠിക്കുമ്പോൾ തൊമ്മാനയിലെ കടുപ്പശ്ശേരി സർക്കാർ വിദ്യാലയ മുറ്റത്തെ കാടക്കണ്ണൻ പാറ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഞാനും കൂട്ടുകാരും നേതൃത്വം നൽകിയതാണ് ജീവിതത്തിലെ ആദ്യ സാമൂഹ്യ സമരം. അതിനു മുമ്പ് ആ വിദ്യായത്തിൽ ഒരു സമരവും നടന്നിട്ടില്ല. ഒറ്റ ദിവസം കൊണ്ട് അന്നത്തെ സമരം വിജയിച്ചു. ചില അദ്ധ്യാപകരും നാട്ടുകാരും സമരത്തോടൊപ്പം നിന്നു. പിറ്റെ ദിവസം തന്നെ പാറ പൊട്ടിക്കാനുള്ള പണികൾ തുടങ്ങി.

*അര നൂറ്റാണ്ടു പിന്നിട്ട എൻ്റെ സമരാധിഷ്ഠിത പൊതു പ്രവർത്തന ജീവിതത്തിൽ കേരളത്തിനകത്തും പുറത്തും ചെറുതും വലുതുമായ നിരവധി സമരമുഖങ്ങളിൽ പ്രവർത്തിച്ചു. ഇതുവരെ ഒരു സമരവും വിജയിക്കാതെ പിന്മാറിയിട്ടില്ല.

*1989 ൽ ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷൻ വികസന സമരം,

*അട്ടപ്പാടിയിലെ വ്യാജമദ്യ മാഫിയക്കെതിരായ സമരം,

*അമേരിക്കൻ സാമ്പത്തിക ഭീമൻ കൊക്കോ കോളയുടെ   കമ്പനി അടച്ചു പൂട്ടിയ പ്ലാച്ചിമട സമരം,

*പാമ്പുകടിയേറ്റ ബാലികക്ക് ഡോക്ടർക്ക് കൈകൂലി നൽകാത്ത   തിനാൽ യഥാസമയം ചികിത്സ നൽകാതെ കൊലപ്പെടുത്തിയ  തിനെതിരെ പാലക്കാട് ജില്ലാ ആശുപത്രി സമരം

*മദ്യം നിരോധിച്ച അട്ടപ്പാടി അതിർത്തിയിൽ തമിഴ് നാട്ടിലെ ആനക്കട്ടിയിലെ വിദേശ മദ്യഷാപ്പുകൾക്കെതിരെ നടത്തിയ സമരം,

*മേൽപ്പാലം നിർമ്മിച്ചതിൻ്റെ പേരിൽ നമ്മുടെ കല്ലേറ്റുംകരയിൽ കാൽ നട യാത്രാ സ്വാതന്ത്ര്യം തടയാൻ റയിൽവേ തീരുമാനിച്ചതിനെതിരെ നടത്തിയ ഇടപെടലുകൾ,

*വണ്ണാ മടയിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തെ നൂറു കണക്കിനു സ്ത്രീകൾ കാലിക്കുടങ്ങളുമായി പാലക്കാട് -പൊള്ളാച്ചി റോഡ് ഉപരോധിച്ച് കുടിവെള്ള പ്രശ്നം പരിഹരിച്ച സമരം,

*നെല്ലു സംഭരണത്തിലെ കർഷക ദ്രോഹങ്ങൾക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തിയ കർഷക സമരങ്ങൾ,

*വയനാട്ടിലെ കട ബാധിത കർഷകരുടെ സ്വത്തുവകകൾ  ജപ്തി ചെയ്യുന്നതിനെതിരെ നടന്ന മഹാ ജനകീയ സമരങ്ങൾ,

*സമര വേദിയിലെത്താൻ പോലീസ്സ് എന്നെ അനുവദിക്കാത്തതിനാൽ ഞാൻ വേദിയിലില്ലാത്ത സമയത്ത് ഞാനുണ്ടെന്ന ധാരണയിൽ മാഫിയകൾ ബോംബെറിഞ്ഞ് ഒരു നിരപരാധിയായ യുവാവ് കൊല്ലപ്പെട്ട വടകരയിലെ  ഖനന വിരുദ്ധ സമരം

*കഞ്ചാവു മാഫിയ കഞ്ചാവു തോട്ടങ്ങൾക്കു ചുറ്റും പാർത്തീനീയം ചെടികൾ വളർത്തി ആദിവാസി ജനതക്ക് ത്വക് രോഗ ഭീതിയുണ്ടാക്കി യതിനെതിരെ നടത്തിയ പോരാട്ടങ്ങൾ, *കാഞ്ഞിരപ്പുഴ ഡാം നിർമ്മാണ അഴിമതിക്കെതിരായ ജനകീയസമരം,

*അട്ടപ്പാടിയിൽ ആദിവാസികളുടെ കൃഷിഭൂമികൾ തട്ടിയെടുക്കാൻ ചില രാഷ്ട്രീയനേതാക്കളും ഭൂമാഫിയയും ശ്രമിച്ചപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി
ഭൂമിമാഫിയാ രാഷ്ട്രീയ നേതൃ തട്ടിപ്പ് നീക്കം തകർത്ത സമരം,

  • സാക്ഷികളെ കൊലപ്പെടുത്തി നാട്ടുകാരെ ഭയപ്പെടുത്തി കൊലപാതക കേസ്സിൽ
    നിന്നും രക്ഷപ്പെടാൻ തന്ത്രമൊരുക്കിയ മുന്ന വധക്കേസ് പ്രതികൾ
    രക്ഷപ്പെടാതിരിക്കാൻ PUCL നേതൃത്വം നൽകിയ സമരങ്ങൾ,
    *ഭൂമി ഏറ്റെടുക്കൽ നിയമത്തിനെതിരെ ഡൽഹി ജന്തർ മന്ദിർ സമരം,
    *പ്ലാച്ചിമട സമര വിജയത്തിന് ഡൽഹിയിൽ നടന്ന പാർലിമെൻ്റ് റാലി
  • പ്ലാച്ചിമടയിൽ നിന്നും ആനമലയിലേക്കു കമ്പനി മാറ്റാൻ ശ്രമിച്ച
    കോള കമ്പനിക്ക് അവിടെ കാലുകുത്താൻ പോലും അനുവാദം
    കൊടുക്കാതെ ആനമലയിൽ കർഷകർ നടത്തിയ പോരാട്ടം,
    3*കേരള നെൽവയൽ സംരക്ഷണ നിയമനിർമ്മാണത്തിനു കാരണമായ
    മുരിയാട് കർഷക സമരം -സ:വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രി
    ആയിരിക്കുമ്പോൾ സമര വേദിയായ പാടത്ത് അദ്ദേഹം നേരിട്ടു വന്ന്
    ഒത്തു തീർപ്പു ചർച്ചകൾ നടത്തിയ ഒരേ ഒരു ജനകീയ സമരം.
    *കൊരട്ടിയിൽ സിഗ്നലിംഗ് സംവിധാനങ്ങൾക്കായി നാട്ടുകാർ
    രാത്രിയിൽ സീബ്രാ ലൈനിലൂടെ നിൽക്കാതെ നടത്തിയ നടപ്പു സമരം,
    *ചാലക്കുടിയിൽ ഞാൻ തുടക്കം കുറിച്ച അടിപ്പാത നിർമ്മാണ സമരം,
    *മൂന്നാർ മേഖലയെ മരുഭൂവൽക്കരിക്കുന്ന അന്തക വൃക്ഷമായ
    ഗ്രാൻ്റിസ് മരങ്ങൾ നിർമ്മാർജ്ജനം ചെയ്യാനുള്ള ഇടപെടലുകൾ,
    *തൊഴുപുഴയിലെ നെൽവയൽ വീണ്ടെടുപ്പു സമരം,
    *കേരള ഫീഡ്സ്ൽ അവകാശപ്പെട്ട തൊഴിൽ നേടുന്നതിൽ നിന്ന് എല്ലാ
    രാഷ്ട്രീയക്കാരും ഉപേക്ഷിച്ച് ഉപദ്രവിച്ച 25 തൊഴിലാളികൾക്ക്
    തൊഴിൽ നൽകാൻ സർക്കാരിനെ നിർബന്ധിച്ച തൊഴിൽ സമരം…
    *മുരിയാട് സമരാവേശം ഏറ്റുവാങ്ങിയ എരയാം കുടി സമരം
    *സ്വകാര്യ വിമാനത്താവളത്തിനായി നൂറു കണക്കിന് ഏക്കർ കൃഷി
    യിടങ്ങൾ നികത്തുന്നതിനെ ചെറുത്തു തോൽപ്പിച്ച ആറന്മുള സമരം
      ****
    അങ്ങനെയങ്ങനെ അര നൂറ്റാണ്ടിനിടയിൽ നൂറു കണക്കിന്
    സമരങ്ങളിൽ ഞാൻ മുൻ നിരയിൽ നിന്നു പോരാടി.
    *അതു കൊണ്ട് സ്വന്തം ജീവിതത്തിൽ ഞാൻ തോറ്റവനായിരിക്കാം…
    *പക്ഷെ സാമൂഹ്യ വിഷയങ്ങളിൽ ഇന്നു വരെ ഒരു സമരത്തിൽ
    നിന്നും തോറ്റു പിന്മാറേണ്ടി വന്നിട്ടില്ല.
    വരും നാളുകളിൽ ദേശീയ ശ്രദ്ധയിലെത്തുന്ന ഭാരതപ്പുഴ,
    ചാലക്കുടിപ്പുഴകളുടെ വീണ്ടെടുപ്പിനായുള്ള “ജലാവകാശ മുന്നേറ്റം”
    മഹാജനകീയ സമരം മുഖ്യ സംഘാടകനായി ഞാൻ പ്രവർത്തിക്കുന്നു.
    ആദിശങ്കര അദ്വൈത അഘാഡയുടേയും സന്യാസ സഭകളുടേയും
    നേതൃത്വത്തിൽ ഭാരതപ്പുഴക്കടവിൽ നടത്തിയ കുംഭമേളയിലും
    വൈജ്ഞാനിക സഭയിലും നൂറുകണക്കിനു സന്യാസിവര്യർ ഉൾപ്പെടെ
    ആയിരങ്ങൾ പങ്കെടുത്ത വേദിയിലാണ് ഞാൻ “ജലാവകാശമുന്നേറ്റം”
    പ്രഖ്യാപിച്ചത്. ജന പങ്കാളിത്തം കൊണ്ടും വിഷയത്തിൻ്റെ അതീവ
    പ്രാധാന്യത്താലും ആ സമരവും വിജയിക്കുമെന്നതിൽ തർക്കമില്ല.

4.പക്ഷെ, ഇപ്പോൾ ജീവിതത്തിൽ ആദ്യമായി ഹൃദയവേദനയോടെ ഒരു സമരത്തിൽ നിന്നും പിന്മാറുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കേണ്ടി വരുന്നു. ഏറ്റവും നല്ല ആഗ്രഹത്തോടെ സ്വന്തം ജന്മഗ്രാമത്തിലെ റയിൽവേ സ്റ്റേഷൻ്റെ സമഗ്ര വികസനത്തിലൂടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ തന്നെ മുഖഛായ മാറ്റാമെന്ന വലിയ പ്രതീക്ഷയോടെ വ്യക്തമായ രൂപരേഖയോടെ ആരംഭിച്ച കല്ലേറ്റുംകര റയിൽവേ സ്റ്റേഷൻ
വികസന സമരത്തിൽ നിന്ന് പിന്മാറേണ്ടി വരുമോ എന്ന ചിന്ത വളരെ വളരെ ഹൃദയ വേദനയുണ്ടാക്കുന്നു.
മുരിയാട് കർഷക സമരം തുടങ്ങുമ്പോൾ അത് മുരിയാട് കേൾപ്പാടത്ത് കൃഷിക്കു വേണ്ടിയുള്ള കർഷകരുടെ സമരം എന്നാണ് ആദ്യഘട്ടത്തിൽ എല്ലാരും കരുതിയത്. എന്നാൽ കേരളത്തിൽ തണ്ണീർത്തട -നെൽവയൽ
സംരക്ഷണത്തിന് ഒരു പുതിയ നിയമം സൃഷ്ടിയ്ക്കലാണ് ആ സമരത്തിൻ്റെ യഥാർത്ഥ ലക്ഷ്യമെന്ന് പറഞ്ഞപ്പോൾ ആദ്യം  പലരും പരിഹസിക്കുകയാണുണ്ടായത്. എന്നാൽ അമ്പതോളം സാധാരണക്കാർ അതു തിരിച്ചറിഞ്ഞ് ഉറച്ച മനസ്സോടെ ഒപ്പം നിന്നു പൊരുതിയപ്പോൾ ആ സമരം ലക്ഷ്യം കണ്ടു.

കേരള നിയമസഭ നെൽവയൽ സംരക്ഷണ നിയമം നിർമ്മിച്ചു എന്നു മാത്രമല്ല, സമരം ഒത്തുതീർന്ന് ഒരു മാസത്തിനുള്ളിൽ മുരിയാട് കോൾ മേഖലക്കു മാത്രമായി 5 കോടി രൂപ സംസ്ഥാന സർക്കാർ റൊക്കം
പണമായി തൃശൂർ ജില്ലാ കൃഷി വകുപ്പിന് അനുവദിച്ചു. പിന്നീട് കേന്ദ്ര സർക്കാരിൻ്റെ 426 കോടി രൂപയുടെ സമഗ്ര കോൾ പാക്കേജും പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപക്ക് തെരുവ് വിളക്കു സ്ഥാപിച്ചാലോ
ഒരു ലക്ഷം രൂപക്ക് കക്കൂസ് നിർമ്മിച്ചാലോ സ്വന്തം പേര് വലിയ അക്ഷര ത്തിൽ എഴുതി വക്കുകയും അണികളെക്കൊണ്ട് നാടുനീളെ ഫ്ലക്സുകൾ സ്ഥാപിക്കുകയും ചെയ്യുന്ന ജനസേവകരെയാണ് നട്ടെല്ലില്ലാത്തവർ ആദരിക്കുന്നത്. അത്തരം ജനസേവകർ എന്നെ പോലെയുള്ളവരെ
എന്നും ഒറ്റപ്പെടുത്തി തോൽപ്പിക്കാൻ ശ്രമിക്കും. കല്ലേറ്റുംകര റയിൽവേ സ്റ്റേഷൻ വികസന സമരത്തെ തകർക്കാൻ ആ ശക്തികൾ തന്നെയാണ് ഇത്തെ ബദൽ സമരക്കാരുടെ പിന്നിലുള്ളതെന്നു ഞാൻ സംശയിക്കുന്നു.

5.കല്ലേറ്റുംകരയിലും പരിസരങ്ങളിലുമുള്ള അമ്പതും അറുപതും എഴുപതും കഴിഞ്ഞ അമ്പതോളം നല്ല മനുഷ്യർ ഏറെ പ്രതീക്ഷയോടെ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ റയിൽവേ സ്റ്റേഷൻ വികസന സമിതിയിലൂടെ ജനകീയ സമരമുഖത്ത് സജീവമായപ്പോൾ അവരുടെ പ്രയത്നങ്ങളെയെല്ലാം പരിഹസിച്ച് ചില നിഗൂഢ ശക്തികൾ ബദൽ സമരങ്ങളുമായി ഇന്ന് ഏപ്രിൽ 12ന് രംഗത്തു വന്നിരിക്കുന്നു. മതമേലദ്ധ്യക്ഷരും മന്ത്രിയും മുൻ മന്ത്രിയും നിയമസഭാംഗങ്ങളും മുൻ നിയമസഭാംഗങ്ങളും ത്രിതല പഞ്ചാ
യത്തു ഭരണ സാരഥികളും വിവിധ ജന നേതാക്കളും “സർവ്വകക്ഷിസംഗമം” എന്ന പേരിലുള്ള ആ ബദൽ സമരത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ വിളംബരങ്ങളിലും വാർത്താസമ്മേളനത്തിലും അവകാശപ്പെട്ടിരിക്കുന്നത്. ആ ബദൽ സമരത്തിൻ്റെ സംഘാടകരായി പേരു വച്ചിരിക്കുന്നത് ബി.ജെ.പി,
സി.പി.എം, സി.പി.ഐ, കോൺഗ്രസ്സ് എന്നീ രാഷ്ട്രീയ കക്ഷികളുടെ ഉത്തര വാദപ്പെട്ട ഭാരവാഹികളാണ്. അപ്പോൾ നാലു പ്രധാന രാഷ്ട്രീയ കക്ഷികളുടെ ഔദ്യോഗിക തീരുമാനമാണ് ആ ബദൽ സമരമെങ്കിൽ പിന്നെ ഞങ്ങൾ കുറച്ചു പേർ എന്തിന് സമരങ്ങൾ ചെയ്യണം. ആ രാഷ്ട്രീയ കക്ഷികളും ബദൽ സമരത്തിൽ പങ്കെടുക്കുന്ന പ്രമുഖരും ഇരിങ്ങാലക്കുട റയിൽവേസ്റ്റേഷൻ്റെ വികസന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ പുന:സംഘടനാ യോഗങ്ങളിലും സമര വേദികളിലും ബദൽ സമര സംഘാടകരെ പലരേയും പലവട്ടം വിളിച്ചിരുന്നു. പല പല കാരണങ്ങൾ പറഞ്ഞ് അവർ ഒഴിഞ്ഞു മാറുകയായി
രുന്നു. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജോ യോട് ഒരു സർവ്വ കക്ഷി യോഗം വിളിക്കുവാൻ മാർച്ച് 10-ാം തിയ്യതി മുതൽ വികസന സമിതി പ്രവർത്തകർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
മാർച്ച് 15 ന് പൊതുയോഗത്തിലും പിന്നീട് പഞ്ചായത്തു കാര്യാലയത്തിൽ വച്ചും യോഗം വിളിക്കാമെന്ന് അദ്ദേഹം പലവട്ടം ഉറപ്പു നൽകിയിരുന്നതുമാണ്. അങ്ങനെ ഒരു സർവ്വകക്ഷി യോഗം വിളിച്ച് സമരസമിതിയുടെ പ്രസിഡണ്ടായി അദ്ദേഹത്തെ തെരഞ്ഞെടുക്കുമെന്ന് അദ്ദേഹത്തോടു പറഞ്ഞിരുന്നതുമാണ്.
എന്നാൽ അതിനു തയ്യാറാകാതെ ഇന്നു നടക്കുന്ന ബദൽ സമരം അദ്ദേഹം ഉദ്ഘാടനം ചെയ്ത് ബദൽ സമരത്തോട് ഐക്യപ്പെട്ടതായി മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ ഉറപ്പുകൾ പാലിക്കപ്പെടുകയില്ലെന്ന് ഞാൻ സംശയിക്കുന്നു. ഇതിനെല്ലാം കാരണം സമരമുഖത്ത എൻ്റെ
സാന്നിദ്ധ്യമാണൊ എന്നും ഞാൻ സംശയിക്കുന്നു.

6അതു കൊണ്ടു കൂടിയാണ് റയിൽവേ സ്റ്റേഷൻ വികസന സമരത്തിൽ നിന്നും പിന്മാറുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത്. ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷൻ വികസനത്തിൻ്റെ ഉത്തരവാദിത്തം ബദൽ സമരത്തിലൂടെ അതിൽ പങ്കെടുക്കുന്നവരും പ്രമുഖ രാഷ്ട്രീയ കക്ഷികളും ഏറ്റെടുക്കുമെങ്കിൽ ഞാൻ ഈ സമരമുഖത്തു തുടരേണ്ടതുണ്ടോ എന്ന് എന്നെ സ്നേഹിക്കുന്ന ജനങ്ങളോടു ചോദിക്കും. പത്തു ദിവസത്തെ ജനാഭിപ്രായ വിവര ശേഖരണ ത്തിനു ശേഷം ഇക്കാര്യത്തിൽ എൻ്റെ തീരുമാനം ഒരു പൊതു സമ്മേളനത്തിൽ അറിയിക്കും. നാട്ടുകാരെ ഏഷണി കൂട്ടി ഭിന്നിപ്പിക്കുന്നവരുടെ മാനസാന്തരത്തിനു വേണ്ടി ഏപ്രിൽ 20-ാം തിയ്യതി ഈസ്റ്റർ ദിനത്തിൽ കല്ലേറ്റുംകരയിൽ ഞാൻ ഏകദിന ഉപവാസം അനുഷ്ടിക്കും.

എൻ്റെ തീരുമാനത്തെ പിന്തുണക്കുന്നവർക്ക് ഉപവാസ വേദിയിൽ വന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.
ഇരിങ്ങാലക്കുട മുൻ നിയമസഭാംഗം അഡ്വ.തോമസ്സ് ഉണ്ണിയാടനോട് ഒരു സർവ്വകക്ഷി യോഗം വിളിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ആ യോഗത്തിൽ റയിൽവേ സ്റ്റേഷൻ വികസന സമരത്തിൻ്റെ ഭാവി പരിപാടികൾ നിശ്ചയിക്കാമെന്നാണ് ‘റയിൽവേ സ്റ്റേഷൻ വികസന സമിതിയുടേയും തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം 1992 ൽ രൂപീകരിച്ച പാസഞ്ചേഴ്സ് അസോസിയേഷൻ്റെ പുതിയ ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്ത ചില മാധ്യമങ്ങളിൽ സമര സമിതിയിൽ ഭിന്നിപ്പാണെന്ന അർത്ഥം വരുന്ന
രീതിയിൽ പ്രസിദ്ധീകരിച്ചതിൽ വലിയ ഖേദമുണ്ട്. 1989 ൽ രൂപീകൃതമായ വികസന സമിതിയിൽ നിന്നും മരണം മൂലമല്ലാതെ ഇന്ന് ഈ നിമിഷം വരെ ആരും വിഘടിച്ചു പോയിട്ടില്ല. പുതിയനായി നിരവധി ആളുകൾ വരികയാണ് ചെയ്ത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page