ഇരിങ്ങാലക്കുട : നന്മയുടെ ലോകത്തേക്ക് കുരുന്നു കുട്ടികളെ കൈപിടിച്ച് വളർത്തുന്ന മുത്തശ്ശി മുത്തശ്ശന്മാരെ ആദരിച്ച് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ. വിദ്യാലയത്തിലെ യു പി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശി മുത്തശ്ശന്മാരെയാണ് ആദരിച്ചത്. അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ലഹരിക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു.
നഗരസഭാ കൗൺസിലർ സ്മിതാകൃഷ്ണകുമാറിൻ്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരുന്നു.സ്കൂൾ മാനേജർ രുക്മണി രാമചന്ദ്രൻ, പ്രിൻസിപ്പാൾ ജയലക്ഷ്മി കെ , ഹെഡ്മാസ്റ്റർ ഹരിദാസ് വി.എ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് സീന കെ പി എന്നിവർ സംസാരിച്ചു.
യു.പി വിഭാഗത്തിൽ പഠിക്കുന്ന കുട്ടിയുടെ മുത്തശ്ശനായ സദനം കൃഷ്ണൻകുട്ടി ആശാനെ സ്കൂൾ മാനേജർ രുക്മണി രാമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് എല്ലാ മുത്തശ്ശി മുത്തശ്ശന്മാരെയും പ്രൊഫ.സാവിത്രിലക്ഷ്മണൻ, പ്രിൻസിപ്പാൾ ജയലക്ഷ്മി ‘ കെ,,ഹെഡ്മാസ്റ്റർ ഹരിദാസ് വി.എ, ഡെപ്യൂട്ടി ഹെഡ്മി ഡ്രസ്സ് സീന കെ പി മറ്റെല്ലാ അധ്യാപകരും ചേർന്ന് ആദരിക്കുകയും ഉപഹാരങ്ങൾ നല്ക്കുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive