ശാന്തിനികേതൻ പബ്ലിക് സ്കൂൾ കിന്റർഗാർട്ടനിൽ പ്രവേശനോത്സവം നടത്തി

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ കിന്റർഗാർട്ടനിൽ നൂറോളം കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു കൊണ്ട് പ്രവേശനോത്സവം നടത്തി. എസ്.എൻ.ഇ.എസ് ചെയർമാൻ പി.കെ പ്രസന്നൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ, എസ്.എം.സി ചെയർമാൻ പി.എസ് സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ, അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന എന്നിവർ മുഖ്യാതിഥികളായിരുന്നു.

പ്രവേശനോത്സവത്തിന് മാറ്റുകൂട്ടുവാൻ യു.കെ.ജി യിലെ കുരുന്നുകൾ അവതരിപ്പിച്ച നൃത്താവിഷ്കാരം ശ്രദ്ധേയമായി. കെ.ജി ഹെഡ്‌മിസ്ട്രസ്സ് ഗീത നായർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ സ്വാഗതവും കെ ജി ടീച്ചർ രമ്യ ജദീഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page