സംഗമേശന്റെ മുക്കുടി നിവേദ്യം സേവിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ ഭക്തജന തിരക്ക്

ഇരിങ്ങാലക്കുട : മുക്കുടി നിവേദ്യം സേവിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഭക്തജന തിരക്ക് അനുഭവപെട്ടു. മുക്കുടി നിവേദ്യ വിതരണം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടത്തിവരുന്ന അനുഷ്ഠാന ചടങ്ങാണ്. പ്രത്യേക പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരില്‍ കലര്‍ത്തി ദേവനു നിവേദിച്ച ശേഷം ഭക്തര്‍ക്കു നൽകും. ഇതു സേവിക്കുന്നവര്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്കു ശമനം വരുമെന്നാണു വിശ്വാസം.

മുക്കുടിക്കുള്ള ഔഷധക്കൂട്ടുകള്‍ പ്രത്യേക അനുപാതത്തില്‍ സമര്‍പ്പിക്കാനുള്ള പരമ്പരാഗത അവകാശം കുമാരനെല്ലൂര്‍ കുട്ടഞ്ചേരി മൂസ് കുടുംബത്തിനാണ്. ഔഷധക്കൂട്ടുകള്‍ മൂസ് കുടുംബത്തില്‍ നിന്നു തലേന്ന് വൈകീട്ട് സമര്‍പ്പിക്കും. പുലര്‍ച്ചെ കൊട്ടിലാക്കലില്‍ അരച്ചെടുത്ത മരുന്നു തിടപ്പിള്ളിയിലെത്തിച്ചു മോരില്‍ കലര്‍ത്തി മുക്കുടി നിവേദ്യമാക്കിയാണു ഭഗവാനു നിവേദിച്ചത്. മണ്‍കുടുക്കകളിലാണു മുക്കുടി ദേവനു നിവേദിച്ചത്.

കഴിഞ്ഞ ദിവസം ത്രിപ്പൂത്തിരി സദ്യ കഴിച്ചവരെല്ലാം മുക്കുടി സേവിക്കാൻ എത്തുന്നതാണ് പതിവ് . പടിഞ്ഞാറേ ഗോപുരനടയിൽ പ്രതേകം സജ്ജമാക്കിയ ഇടത്താണ് മുക്കുടി വിതരണം നടക്കുന്നത്.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ മുരളി ഹരിതം, ബിന്ദു, അഡ്മിനിസ്ട്രേറ്റർ ജി എസ് രാദേഷ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page