ഇരിങ്ങാലക്കുട : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ.) തൃശ്ശൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നമുക്ക് പറയാം’ എന്ന സംവാദ പരിപാടിയുടെ ജില്ലാതല ശിൽപ്പശാല ഇരിങ്ങാലക്കുട എം.സി.പി. ഹാളിൽ നടന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.
കെ.പി.ഒ.എ. തൃശ്ശൂർ റൂറൽ ജില്ലാ പ്രസിഡണ്ട് കെ. പി. രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ ട്രഷറർ ബിജു എം. സി. സ്വാഗതം പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ. ബിജു സംസ്ഥാന കമ്മിറ്റിയുടെ കാഴ്ചപ്പാട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി സിൽജോ വി. യു. ജില്ലാ കമ്മിറ്റിയുടെ കാഴ്ചപ്പാടും അവതരിപ്പിച്ചു. കെ.പി.ഒ.എ. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ. ഐ. മാർട്ടിൻ (തൃശ്ശൂർ റൂറൽ), ബിനു ഡേവിസ് (തൃശ്ശൂർ സിറ്റി), കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ സെക്രട്ടറി വിജോഷ് എം. എൽ., പ്രസിഡന്റ് പ്രതീഷ് സി. കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ജില്ലയിലെ വിവിധ സ്റ്റേഷനുകൾ/യൂണിറ്റുകളിൽ നിന്ന് എത്തിയ അറുപതോളം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാരമാർഗങ്ങൾ, പോലീസ് സേനയെ ജനസ്വീകാര്യമാക്കാനുള്ള മാറ്റങ്ങൾ, ക്രമസമാധാന-കുറ്റാന്വേഷണ-ട്രാഫിക് എൻഫോഴ്സ്മെന്റ് രംഗങ്ങളിലെ വെല്ലുവിളികൾ, സോഷ്യൽ പോലീസിംഗ് മികവിലേക്ക് ഉയർത്താനുള്ള നിർദ്ദേശങ്ങൾ, ഭൗതിക സാഹചര്യങ്ങൾ, തൊഴിൽ-മാനസിക സമ്മർദ്ദങ്ങൾക്കുള്ള പരിഹാരങ്ങൾ, സേനയിൽ വരേണ്ട പരിഷ്കരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചകൾ സംഘടിപ്പിച്ചു.
ഗ്രൂപ്പ് ചർച്ചയിൽ ഉയർന്നുവന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ചർച്ചയിൽ പങ്കെടുത്തവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

