ഇരിങ്ങാലക്കുട : മെയ് 8ന് കൊടിയേറി 18ന് ആറാട്ടോടെ ആഘോഷിക്കുന്ന 2025 ലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിനകത്തും പുറത്തും പന്തലുകളുടെ പണികൾ നടന്നുകൊണ്ടിരിക്കുന്നു. സന്ധ്യാവേല പന്തൽ, കുലീപിനിതീർത്ത മണ്ഡപം, കൂടാതെ സ്പെഷ്യൽ പന്തൽ എന്നിവ കെട്ടിക്കഴിഞ്ഞു.
ക്ഷേത്രമതികെട്ടിനു പുറത്തു രണ്ടാം സ്റ്റേജിന്‍റെ പണികളും പുരോഗമിക്കുന്നു. തെക്കേ നടയിൽ കൊട്ടിലാക്കൽ പറമ്പിലാണ് 1000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള താൽകാലിക സ്റ്റേജ് ഉയരുന്നത്. ക്ഷേത്രമതികെട്ടിനു പുറത്തു കലാപരിപാടികൾക്കായി രണ്ടാമത്തെ വേദി ഉയരുന്നത് ഇത് മൂന്നാം തവണയാണ്.
കൂടൽമാണിക്യ ക്ഷേത്രോത്സവത്തിലെ കലാപരിപാടികൾ കുറച്ചു വർഷങ്ങളായി ദേശീയ സംഗീത നൃത്ത വാദ്യ ഉത്സവമായാണ് സംഘടിപ്പിച്ചു വരുന്നത്. ക്ഷേത്ര മതിൽക്കെട്ടിനകത്ത് പ്രധാന വേദിയെ സംഗമ വേദിയെന്നും, മതിൽക്കെട്ടിന് പുറത്തെ വേദി സ്പെഷ്യൽ പന്തൽ എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്.
രണ്ടു വേദികളിലും ഒന്നാം ഉത്സവമായ കൊടിപ്പുറത്ത് വിളക്ക് മെയ് 9 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ രാത്രി 10 മണി വരെ കലാപരിപാടികൾ ആരംഭിക്കും. അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളാണ് ഇരു സ്റ്റേജുകളിലും ഒരുക്കിയിരിക്കുന്നത്. കനത്ത മഴയെ പോലും പ്രതിരോധിക്കുന്ന ജർമൻ പന്തലുകളാണ് വേദികളുടെ കരുത്ത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

