കെ.എസ്.ആർ.ടി.സി നാലമ്പല സർവീസ് സൂപ്പർഹിറ്റ് – ഇരിങ്ങാലക്കുട യൂണിറ്റിൽ ഞായറാഴ്ച ഓടിയ മൂന്നു ബസ്സുകളുടെ കളക്ഷൻ 51,000 രൂപ

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനത്തിനായി ഇരിങ്ങാലക്കുട കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ ബസുകളുടെ യാത്ര സൂപ്പർഹിറ്റ് ആകുന്നു. തീർത്ഥാടന കാലത്ത് ആദ്യത്തെ ഞായറാഴ്ച മൂന്നു ബസ്സുകളാണ് ഇരിങ്ങാലക്കുട യൂണിറ്റിൽ നിന്ന് സർവീസ് നടത്തിയത്. 51,000 രൂപയാണ് ഞായറാഴ്ചയിലെ കളക്ഷൻ.

രാവിലെ 6 മണിക്കും 6 30നും ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നാണ് നാലമ്പല സർവീസ് ആരംഭിക്കുക. നാലു ക്ഷേത്രങ്ങളിലും ദർശനം കഴിഞ്ഞ് രണ്ടരയോടെ സാധാരണ തിരിച്ചെത്തും. ഞായറാഴ്ച തിരക്ക് കൂടിയതിനാൽ മൂന്നരയോടെയാണ് തിരിച്ചെത്തിയത്.

340 രൂപയാണ് ഒരു സീറ്റിന് ചാർജ്. ഒരു ബസ്സിൽ 51 പേർക്ക് യാത്ര ചെയ്യാം. മുൻകൂട്ടി താഴെ സൂചിപ്പിക്കുന്ന ഔദ്യാഗിക നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ് 9188933793, 9745888454, 9746741415.

വർഷങ്ങളായി നാലമ്പല സർവീസിന്റെ അനുഭവസമ്പത്തുള്ള ഡ്രൈവറും കണ്ടക്ടറും ആണ് ബസ്സിൽ ഉണ്ടാവുക. ഇവർ തന്നെയാണ് തീർത്ഥാടകരെ ക്ഷേത്രങ്ങളിൽ കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടു വരുന്നതും. അതിനാൽ തന്നെ യാത്രക്കാർക്ക് നാലു ക്ഷേത്രങ്ങളിലും കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ ദർശനം നടത്തി തിരിച്ചു പോരാനുള്ള സൗകര്യങ്ങളുണ്ട്. ഈ കാരണത്താൽ തന്നെയാണ് നാലമ്പല ദർശനത്തിന് കെഎസ്ആർടിസി തിരഞ്ഞെടുക്കുന്ന വരുടെ എണ്ണം കൂടുന്നതിന്റെ കാരണം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page