ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന സംസ്ഥാനതല പ്രതിഷേധ സമരത്തിന്റെ ഭാഗമായി വ്യാപാരികൾ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിത കർമ്മ സേനയുടെ ഫീസ് മാലിന്യങ്ങളുടെ തോതനുസരിച്ച് ക്രമീകരിക്കുക, ലൈസൻസ് പുതുക്കുന്നതിന് അനാവശ്യമായ നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഇരിങ്ങാലക്കുട യൂണിറ്റിലെ വ്യാപാരികൾ നഗരസഭ കാര്യത്തിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചത്.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയർമാനും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എബിൻ വെള്ളാനിക്കാരൻ ധർണ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട യൂണിറ്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി വി ആന്റോ, വി കെ അനിൽകുമാർ, പി വി നോബിൾ, ഷൈജോ ജോസ് കെ ആർ, ബൈജു, മണി മേനോൻ, ഡീൻ ഷാഹിദ്, ലിസോൺ ജോസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive