മുരിയാട് : മുരിയാട് മണ്ഡലം കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം പാറേക്കാട്ടുകരയിൽ നടന്നു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ബേബി ജോസഫ് കൂനൻ അധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും വിവാഹത്തിൻറെ 25-ാം വർഷം പൂർത്തിയാക്കിയ ദമ്പതികളെയും യോഗത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുശീൽ ഗോപാൽ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് , മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ, മുൻ ഡി.സി.സി.മെമ്പർ എൻ.എൽ.ജോൺസൺ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, സി .പി .ലോറൻസ്, ജിയോ കണ്ണങ്കുന്നി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

