ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് മാർച്ച് 5 ചൊവാഴ്ച വൈകീട്ട് 4 മണിക്ക് കൂടൽമാണിക്യം ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ.എ.എസിന്റെ സാന്നിധ്യത്തിൽ ക്ഷേത്രം കിഴക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അഡ്വ സി കെ ഗോപി, ഡോ മുരളി ഹരിതം, വി സി പ്രഭാകരൻ, അഡ്വ കെ ജി അജയകുമാർ, എം കെ രാഘവൻ, കെ ബിന്ദു (ജീവനക്കാരുടെ പ്രതിനിധി), നെടുമ്പിള്ളി തരണനല്ലൂർ മന ഗോവിന്ദൻ നമ്പൂതിരിപ്പാട് (തന്ത്രി പ്രതിനിധി) എന്നിവരെയാണ് കൂടൽമാണിക്യം ദേവസ്വം ദേവസ്വം നിയമം, 2005 (2007 ലെ 2) 3 , 4, 5 വകുപ്പുകൾ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ ഇവരെ ദേവസ്വം മാനേജിങ് കമ്മിറ്റി രൂപീകരിക്കാൻ അംഗങ്ങളായി കഴിഞ്ഞ ദിവസം നാമനിർദ്ദേശം ചെയ്തത് . സത്യപ്രതിജ്ഞ ചടങ്ങ് ശേഷമായിരിക്കും പ്രഥമ യോഗവും ശേഷം ചെയർമാനെ തിരഞ്ഞെടുക്കലും . അഡ്വ സി കെ ഗോപി ചെയർമാൻ സ്ഥാനത്തേക്ക് വരും എന്ന് ധാരണ ആയിട്ടുണ്ടെന്നു അറിയുന്നു.