കാറളം : കഴിഞ്ഞ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ച കാറളം എ.എൽ.പി വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു. കാറളം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലെ 26 കുടുംബങ്ങളാണ് ഇതുവരെ ക്യാമ്പിൽ ഉള്ളത്. ക്യാമ്പിൽ കഴിയുന്നവരോട് മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, കാറളം വില്ലേജ് ഓഫീസർ പി. രഞ്ജിത്ത്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ എ സലീഷ്, വാർഡ് മെമ്പർ അമ്പിളി റെനിൽ, ആശാവർക്കർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
