ദേശാടന പക്ഷികളുടെ പ്രജനന മാസങ്ങൾ ആരംഭിക്കും മുൻപ് കല്ലേറ്റുംങ്കര റെയിൽവെ സ്റ്റേഷൻ പരിസരത്തെ കൂടുകൂട്ടാൻ സാധ്യതയുള്ള മരചില്ലകൾ വെട്ടിമാറ്റി – പതിവുള്ള ‘പക്ഷി കാഷ്ഠം സീസണിൽ’ നിന്നും മോചന സാധ്യത

കല്ലേറ്റുംകര : ദേശാടന പക്ഷികളുടെ പ്രജനന മാസങ്ങൾ ആരംഭിക്കും മുൻപ് കല്ലേറ്റുംങ്കര റെയിൽവെ സ്റ്റേഷൻ പരിസരത്തെ മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റി. ഇതുമൂലം അവയുടെ കൂടുകളും കുഞ്ഞുങ്ങളും നശിപ്പിക്കപ്പെടില്ല. കൂട്ടത്തിൽ വരും മാസങ്ങളിൽ യാത്രികർക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള പക്ഷി കാഷ്ഠം മൂലമുള്ള ബുദ്ധിമുട്ടുകളിൽ നിന്നും മോചനവും ഉണ്ടാക്കും.



ആളൂർ പഞ്ചായത്ത്, പഞ്ചായത്ത് പ്രതിനിധികൾ, ഇരിങ്ങാലക്കുട റെയിൽവേ പാസ്സഞ്ചേർസ്സ് അസ്സോസിയേഷൻ എന്നിവരുടെ സഹായ സഹകരണത്തോടെയാണ് ഞായറാഴ്ച ചില്ലകൾ വെട്ടിമാറ്റിയത്. കല്ലേറ്റും കര റെയിൽവേ സ്റ്റേഷനിൽ പക്ഷി കാഷ്ഠം മൂലമുള്ള ബുദ്ധിമുട്ടുകൾ ഒരു സാമൂഹ്യ പ്രശ്നമായി വളർന്നു വന്നിരുന്നു, പ്രകൃതി സ്നേഹികളും യാത്രക്കാരും തമ്മിൽ ഇപ്പോൾ ഒരു യോജിച്ച തീരുമാനത്തിൽ എത്തുകയും നടപ്പിലാക്കുകയും ചെയ്തു.




കല്ലേറ്റുംങ്കര റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിലനിൽക്കുന്ന വലയ മരങ്ങൾ കാലവർഷവുമായ് ബന്ധപ്പെട്ട് ഒട്ടെറെ പക്ഷികൾക്ക് കൂട് ഒരുക്കുവാനുള്ള ഇടതാവളം ആണ്. ഇവിടെ വരുന്ന യാത്രക്കാർക്ക് അത് വളരെ ബുദ്ധിമുട്ടും അത് ഉണ്ടാക്കുന്നു. എന്നാൽ പ്രജനനത്തിനായ് ഒരുങ്ങുന്നതിന് മുൻപുള്ള മാസങ്ങളായ ഏപ്രിൽ മേയ് മാസങ്ങളിൽ വഴിയരുകിൽ നിൽക്കുന്ന ചില്ലകൾ വെട്ടിമാറ്റി യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും സ്റ്റേഷൻ പരിസരം പക്ഷി കാഷ്ഠം വീഴാതിരിക്കുവാനും വേണ്ടി മുൻവിധിയോടെ ഈ പ്രവർത്തി നടപ്പിലാക്കിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page