ഇരിങ്ങാലക്കുട : അക്കാദമിക് രംഗത്ത് നിരവധി തനതു മാതൃകകൾ സൃഷ്ടിച്ച് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയനായ ടി.എസ്. സജീവൻ മാസ്റ്റർക്ക് വടക്കുംകര ഗവ. യു.പി. സ്കൂൾ പൗരാവലി സമുചിതമായി ജനകീയ യാത്രയയപ്പ് നൽകി. ഇ.ടി. ടൈസൺ മാസ്റ്റർ MLA വിദ്യാലയത്തിന്റേ യാത്രാമൊഴി മംഗള പത്രം ടി.എസ്. സജീവൻ മാസ്റ്റർക്ക് ചാങ്ങിൽ വെച്ച് കൈമാറി.
32 വർഷത്തെ ഔദ്യോഗിക സർവ്വീസിനവസാനം നിലവിൽ കൽപറമ്പ് ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകനാണ്. മതിലകം, കൊടുങ്ങല്ലൂർ BRC കളുടെ BPCയായി പത്ത് വർഷത്തോളം പ്രവർത്തിച്ചിരുന്ന മാസ്റ്റർ എടവിലങ്ങ് ,തളിക്കുളം, കടിക്കാട്, ചേലക്കര എന്നിവിടങ്ങളിലെ GHS കളിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.
സി.പി.ടി.എ. കളെ സ്വയം പര്യാപ്തമാക്കൽ, ക്ലാസ് ലൈബ്രറികൾ, അക്കാദമിക് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കൽ, കുട്ടികളുടെ ഗ്രാമസഭകൾ, കുട്ടികളുടെ പാർലിമെന്റ്, PTA മാതൃകകൾ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ സജീവൻ മാഷ് തനതായ മോഡലുകൾ പ്രായോഗികമായി വികസിപ്പിക്കുന്നതിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
ജനകീയാസൂത്രണ പ്രസ്ഥാനം, സമ്പൂർണ സാക്ഷരതായജ്ഞം തുടങ്ങിയവയുടെ പഞ്ചായത്ത് കൺവീനറും റിസോഴ്സ് പേഴ്സണുമായിരുന്നു. കിലയുടെ RP യായി ഒട്ടേറെ ക്ലാസുകൾക്ക് നേതൃത്വം നൽകി. സൈക്കോളജിയിലും കൗൺസലിംഗിലും ഡിപ്ലോമ കരസ്ഥമാക്കിയ മാഷ് ഈ വിഷയങ്ങളിൽ PG പഠനം തുടരന്നതോടൊപ്പം മലയാളത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയാണ്.
അക്ഷര കൈരളി കൈപ്പമംഗലം നിയോജകമണ്ഡലo കോഡിനേറ്റർ കൂടിയായ സജീവൻ മാസ്റ്റർ ജില്ലയിലുടനീളം വിദ്യാലയങ്ങളിലും വായനശാലകളിലും ക്ലാസുകളുമായി സജീവമാണ്.
അധ്യാപകസംഘടനയായ കെ.എസ്.ടി.എ.യുടെ ജില്ലാ ഭാരവാഹിയായിരുന്നു
ഒട്ടേറെ അധ്യാപക പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇദ്ദേഹം പാഠപുസ്ത രചനയിലും പാഠ്യപദ്ധതി പരിഷ്കരണത്തിലും പങ്കാളിയായിട്ടുണ്ട്.
നിലവിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ ഒട്ടേറെ അക്കാദമിക് പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയതിന്റെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും വിദ്യാലയം മികവിന്റെ പാതയിലൂടെ ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയുമാണ്. പത്ത് ലക്ഷം രൂപയുടെ SSK ഫണ്ടുപയോഗിച്ച് വികസിപ്പിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായുളള ക്രിയേറ്റീവ് കോർണറും കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിനായുള്ള സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമും ഈ വിദ്യാലയത്തിൽ വിജയകരമായി നടപ്പിലാക്കുന്നു.വിവിധ കലകൾ പരിശീലിപ്പിക്കുന്ന Talent Lab, Art gallarey, വർണ കൂടാരം, സമേതം പദ്ധതികളാലും വിദ്യാലയം മികവിന്റെ പാതയിലാണ്…
വടക്കും കര ഗവ.യു.പി.സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ബ്ലോക് പഞ്ചായത്തംഗം രജ്ഞിനി ശ്രീകുമാർ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ്,പഞ്ചായത്ത് സ്റ്റാ. ചെയർമാൻമാരായ കത്രീനാ ജോർജ്ജ്, ഹൃദ്യാ അജീഷ്, ടി.എ. സന്തോഷ്, AEO ഡോ.എം.സി. നിഷ, റവ.ഫാദർ ജോസ് മഞ്ഞളി, പഞ്ചായത്തംഗങ്ങളായ ജൂലി ജോയ്, ലാലി വർഗീസ്, സുമ അശോകൻ, പി.ടി.എ. പ്രസിഡന്റ് എം.എ. രാധാകൃഷ്ണൻ, എസ്.എം.സി. ചെയർമാൻ പി.കെ.ഷാജു, യമുന രമേഷ് , മേരി ഡിസിൽവ ,ജസ്റ്റീന ജോസ്, അസീജ അസീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive