ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപകകലോത്സവം സ്റ്റേജ് ഇനങ്ങൾ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 9 ആരംഭിക്കും. പ്രശസ്ത കൂടിയാട്ട ചാക്യാർകൂത്ത് കലാകാരൻ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ ഉദ്ഘാടനം നിർവ്വഹിക്കും.
തൃശ്ശൂർ സെൻട്രൽ സഹോദയ ചീഫ് പേട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിക്കും. തൃശ്ശൂർ സെൻട്രൽ സഹോദയ പ്രസിഡണ്ട് ബിനുരാജ് ആമുഖ പ്രഭാഷണം നടത്തും. എസ്.എൻ.ഇ.എസ് ചെയർമാൻ പി.കെ. പ്രസന്നൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന എന്നിവർ ആശംസകൾ അർപ്പിയ്ക്കും.

തൃശ്ശൂർ സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറിയും സ്കൂൾ പ്രിൻസിപ്പളുമായ പി.എൻ. ഗോപകുമാർ സ്വാഗതവും സഹോദയ ട്രഷറർ ഡോ.ഫാദർ പി.ജെ. വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തും നാല്പതോളം വിദ്യാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപകർ നാല് സ്റ്റേജുകളിലായി ‘ കഴിവുകൾ മാറ്റുരയ്ക്കും.
അധ്യാപകരുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ പരിപോഷിക്കുന്നതിനായി നടത്തുന്ന കലോത്സവത്തിൽ തൃശ്ശൂരിലെ 40 ഓളം സ്കൂളുകളിൽ നിന്നായി 700 ൽ അധികം അധ്യാപകർ പങ്കെടുക്കുന്ന ഈ കലോത്സവത്തിൽ 32 ഇനങ്ങളാണുള്ളത്.
സ്റ്റേജ് ഇതര മത്സരങ്ങളാണ് ആദ്യ ദിനമായ ഓഗസ്റ്റ് 2 ന് പൂർത്തിയായത്. 18 ഇനങ്ങൾ പൂർത്തിയായപ്പോൾ 109 പോയിൻ്റുമായി ഹോളി ഗ്രേസ് , അക്കാദമി, മാള മുന്നിലെത്തി. 108 പോയിൻ്റുമായി ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ മാള രണ്ടാം സ്ഥാനത്തും, 81 പോയിൻ്റുമായി വിജയഗിരി പബ്ലിക് സ്കൂൾ, അഷ്ടമിച്ചിറ മൂന്നാം സ്ഥാനത്തുമെത്തി. സ്റ്റേജ്ഇന മത്സരങ്ങൾ ഓഗസ്റ്റ് 9 ശനിയാഴ്ച നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

