ഇരിങ്ങാലക്കുട : സംസ്ഥാനപാത വികസനത്തിൻ്റെ ഭാഗമായി തൃശ്ശൂർ- ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ റൂട്ടിലെ പലയിടത്തും റോഡുകൾ പൊളിച്ചിട്ടിരിക്കുന്ന അവസ്ഥയിൽ പോലീസ് വകുപ്പിൻ്റെയും മോട്ടോർ വാഹന വകുപ്പിൻറെയും നേതൃത്വത്തിൽ, ഗതാഗത പരിഷ്കാരവുമായി ബന്ധപ്പെട്ട ഒരുസ്ഥിരം സംവിധാനം റോഡ് പണി തീരുന്നതുവരെ പ്രദേശത്ത് ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശനിയാഴ്ച ഇരിങ്ങാലക്കുടയിലെ മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന താലൂക്ക് വികസന സമിതിയുടെ 179-ാമത് യോഗത്തിൽ ചർച്ചയായി.
ഇത് മൂലം ഉണ്ടാകുന്ന തൃശ്ശൂർ- കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ അമിതവേഗതയും മത്സരയോട്ടവും അതുമൂലം ഉണ്ടാക്കുന്ന അപകടങ്ങളും പരിഹരിക്കാൻ ഈ സംവിദാനം സഹായകരമാക്കുമെന്നും അഭിപ്രായം ഉയർന്നുവന്നു.
ദീർഘദൂര ബസ്സുകളുടെ സമയവിവര പട്ടിക ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പ്രദർശിപ്പിക്കുക എന്ന യാത്രക്കാരുടെ വളരെക്കാലമായുള്ള ആവശ്യം അടുത്ത യോഗത്തിന് മുമ്പ് നടപ്പാവുമെന്ന് താലൂക്ക് വികസനസമിതി യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com