ഇരിങ്ങാലക്കുട : പതിവ് ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, സുഗന്ധം പരത്തിക്കൊണ്ടുള്ള വേറിട്ട ഉദ്ഘാടനത്തിലൂടെയാണ് വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിലെ ‘മാലിന്യമകറ്റുന്ന മാലാഖാമാർ’ പരിപാടിക്ക് തുടക്കമായത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വ സംസ്കാരത്തിന്റെയും സന്ദേശം പകർന്ന ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി.
തുടർന്ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെയും മുരിയാട്, വേളൂക്കര, പൂമംഗലം, ആളൂർ, കാട്ടൂർ, പടിയൂർ, കാറളം എന്നീ പഞ്ചായത്തുകളിലെയും 300ഓളം ഹരിതകർമ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. നർത്തകിയും ചലച്ചിത്രതാരവുമായ വൈഗ കെ. സജീവ് ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. അഡ്വ. സി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി.
വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോണി പോൾ മാവേലി വിശിഷ്ടാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാരായമനോജ് മുകുന്ദൻ (മുരിയാട്), അനിത (കാട്ടൂർ), രാജേഷ് (കാറളം) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് കോ-ഓർഡിനേറ്റർ കൃഷ്ണപ്രസാദ് എ.ജെ. സ്വാഗതവും സോണി അജിത് നന്ദിയും രേഖപ്പെടുത്തി.
ശുചിത്വ കേരളം യാഥാർഥ്യമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഹരിതകർമ സേനാംഗങ്ങളുടെ സേവനത്തെ പൊതുസമൂഹത്തിന് മുന്നിൽ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



