സ്നോഹാരാമം പദ്ധതി – ഞവരിക്കുളത്തിലേക്കുള്ള റോഡരിക് വൃത്തിയാക്കി ചുമർചിത്രവും പൂന്തോട്ടവും നിർമ്മിച്ച് നഗരസഭക്ക് സമർപ്പിച്ച് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ് ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിലെ വൊളന്റിയേഴ്സ്

ഇരിങ്ങാലക്കുട : “മാലിന്യമുക്ത നാളെയ്ക്കായ് യുവ കേരളം ” ക്യാമ്പയിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റി ന്റെയും ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതു മാലിന്യ ഇടങ്ങൾ സൗന്ദര്യ വത്ക്കരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന “സ്നേഹാരാമം ” പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിലെ വൊളന്റിയേഴ്സ് ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ മിഷൻ കോർഡിനേറ്റർ അജിത്ത്, ആരോഗ്യ വകുപ്പ് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് എന്നിവരുടെ മാർഗ്ഗ നിർദ്ദേശപ്രകാരം ഞവരിക്കുളത്തേക്കുള്ള റോഡിനോട് ചേർന്ന് കൂടി കിടന്നിരുന്ന മാലിന്യങ്ങൾ നീക്കുകയും അവിടെയുള്ള മതിൽ വൃത്തിയാക്കി ചുമർചിത്രവും പൂന്തോട്ടവും നിർമ്മിച്ച് നഗരസഭക്ക് സമർപ്പിക്കുകയും ചെയ്യുന്ന ചടങ്ങ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ ജിഷ ജോബി ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസീജ, വിഎച്ച് എസ്. ഇ വിഭാഗം പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ ശ്രീ സൂരജ് ശങ്കർ, സുരേഖ എം.വി , ജയൻ കെ വോളന്റിയർ ലീഡർ കാർത്തിക എം.ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

You cannot copy content of this page