അറിയിപ്പ് : കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. അത്തരം അക്കൗണ്ട് ഇല്ലാത്ത കർഷകർക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുകളെയോ / പോസ്റ്റ്മാനെയോ സമീപിച്ച് കേവലം ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുറക്കാവുന്നതാണ്.
തൃശൂർ ജില്ലയിൽ മുപ്പതിനായിരത്തോളം ഗുണഭോക്താക്കൾക്ക് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഇല്ലെന്നും, അത്തരം ഗുണഭോക്താക്കൾ ജനുവരി 26നകം തപാൽ വകുപ്പിന് കീഴിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും കൃഷി, കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.
പോസ്റ്റ്മാൻമാർക്ക് നൽകുന്ന സ്മാർട്ട് ഫോണും ബയോമെട്രിക് ഉപകരണവും ഉപയോഗിച്ച്, കർഷകർക്ക് അവരുടെ ആധാറും മൊബൈൽ നമ്പറും മാത്രം ഉപയോഗിച്ച് ഇ-കെവൈസി വഴി (വിരലടയാളം വഴി) മിനിറ്റുകൾക്കുള്ളിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയും എന്ന് ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.
ഇതിനായി ഗുണഭോക്താക്കൾ ജില്ലാ കൃഷി കർഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് വില്ലേജുകളിൽ നടത്തുന്ന പ്രത്യേക ക്യാമ്പുകൾ ഉപയോഗപെടുത്തി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കുകയോ തപാൽ ഓഫീസുകൾ / പോസ്റ്റ്മാനെ സമീപിക്കുകയോ ചെയ്യണമെന്ന് തപാൽ വകുപ്പ് അറിയിച്ചു.
രാജ്യത്തുടനീളമുള്ള കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുന്നതിനായി 2018 ൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ എന്ന പേരിൽ തുടങ്ങിയ പദ്ധതി പ്രകാരം എല്ലാ വർഷവും 3 ഗഡുക്കളായി (2000/- നിരക്ക്) കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നു. പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ 15 ഗഡുക്കളാണ് അനുവദിച്ചിരിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com