ബാലസഭ കുട്ടികൾക്ക് മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗ്ലാസ്സ് പെയിൻ്റിങ്ങിൽ ഏക ദിന പരിശീലനം നൽകി

ആനന്ദപുരം : മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 2 -ാം നൂറുദിന പരിപാടിയുടെ ഭാഗമായി ബാലസഭ കുട്ടികൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗ്ലാസ്സ് പെയിൻ്റിങ്ങിൽ ഏക ദിന പരിശീലനം നൽകി. ആനന്ദപുരം ഗവ .യു പി. സ്കൂളിലെ ചിൽഡ്രൻസ് പാർക്കിൽ നടന്ന പരിശീലനത്തിൽ 75 ൽപരം കുട്ടികൾ പങ്കെടുത്തു.



കുട്ടികൾക്ക് രാവിലെ മുതൽ ക്ലാസ് പെയിൻ്റിൽ പരിശീലനം നൽകുകയും ഉച്ചതിരിഞ്ഞ് അവർ ചെയ്ത വർക്കുകൾ ഫ്രെയിം ചെയ്ത് അവർക്ക് തന്നെ നൽകുകയും ചെയ്തു. ബാലസഭ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്. ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി സി എസ് ചെയർപേഴ്സൻ സുനിത രവി അധ്യക്ഷത വഹിച്ചു.



വൈസ പ്രസിഡൻ്റ് രതി ഗോപി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ ഭരണസമിതി അംഗങ്ങളായ സുനിൽകുമാർ എ.എസ് , നിജി വത്സൻ , മണി സജയൻ, മനീഷ മനീഷ് , സി ഡി എസ് വൈസ് ചെയർപേഴ്സൺ രൂപ സൂരജ് സി ഡി എസ് അംഗങ്ങളായ രമ്യ മണികണ്ഠൻ, രിത, ഷീജ ,സുജാത , മിനി പ്രഭാകരൻ, നിമില തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. പഞ്ചായത്ത് ആർ പി അജിത ത രമേഷ്, സ്റ്റേറ്റ് ആർ പി പ്രിയ ചന്ദ്രൻ എന്നിവർ ക്ലാസ്സ് നയിച്ചു.

You cannot copy content of this page