‘ഫ്ലോറൽ ഫിയസ്റ്റയുമായി’ ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെ ലേഡീസ് ആൻഡ് ലിയോ നൈറ്റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെ ലേഡീസ് ആൻഡ് ലിയോ നൈറ്റ് ഫ്ലോറൽ ഫിയസ്റ്റ സംഘടിപ്പിച്ചു. കേന്ദ്ര ഗവർണമെൻറ്റിൻ്റെ കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിംഗ് ബോർഡ് മെംബറും മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകവുമായ ആശ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ലയൺ ലേഡി സർക്കിൾ പ്രസിഡണ്ട് റെൻസി ജോൺ നിധിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് മുഖ്യപ്രഭാഷണം നടത്തി.

രോഗികൾക്കുള്ള സൗജന്യ ധനസഹായ വിതരണം ലിയോ ക്ലബ് പ്രസിഡണ്ട് ഏഞ്ചലിൻ ജോൺ നിധിൻ നിർവ്വഹിച്ചു. സെക്രട്ടറി മിഡ്‌ലി റോയ് സ്വാഗതവും റിങ്കു മനോജ് നന്ദിയും പറഞ്ഞു. റോയ് ജോസ്, ബിജോയ് പോൾ,മനോജ് ഐബൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page