കാപ്പ നിയമ പ്രകാരം കാട്ടൂർ സ്വദേശിയെ നാടുകടത്തി

ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ കാട്ടൂർ വില്ലേജ് വലക്കഴ കൊരട്ടിപറമ്പിൽ വീട്ടിൽ മുഹമ്മദ്‌ സഹൽ (30) എന്നയാളെ കാപ്പ നിയമ പ്രകാരം നാടുകടത്തി.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഈ ആർ ബൈജു വിന്റെ റിപ്പോർട്ടിന്മേൽ തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് എസ് അജീതാ ബീഗം ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം നിബന്ധനകളോടെ ജൂലൈ 20 മുതൽ ഒരു വർഷത്തേക്ക് നാട്കടത്തിയിട്ടുള്ളതാണ്.

2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ )നിയമം വകുപ്പ് 15(1)പ്രകാരം ആണ് പ്രതിയെ നാട് കടത്തിയിട്ടുള്ളത്. വധ ശ്രമം, കുറ്റകരമായ നരഹത്യ ശ്രമം, അതിക്രമിച്ചു കയറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ, കുറ്റകരമായ ഭഷണിപ്പെടുത്തൽ, അസഭ്യം പുലമ്പൽ എന്നീ പൊതുജന സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയുണ്ടാക്കുന്ന ആളാണ് എന്ന് പോലീസ് പറയുന്നു.

പ്രതിക്ക് നിലവിൽ വിചാരണയിൽ ഇരിക്കുന്ന കേസ്സുകൾക്കും മറ്റു അത്യാവശ്യ ചികിത്സ, അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, വോട്ടവകാശം എന്നതിന് തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ രേഖമൂലമുള്ള മുൻകൂട്ടി വാങ്ങേണ്ടതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page