ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മോഡൽ ബോയ്സ് സ്കൂളിൽ എൻ.എസ്.എസ് ന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക്സ് ഡേയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു. എൻഎസ്എസ് വളണ്ടിയേഴ്സ് നിർമ്മിച്ച പാരീസ് ഒളിമ്പിക്സ് മാതൃക ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. സോണി ജോൺ താലിക്കൽ സ്കൂൾ പ്രിൻസിപ്പാൾ മുരളി എം.കെ ക്ക് കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ആർച്ചറി ടീം സൈക്കോളജിസ്റ്റായും ഡോ. സോണി ജോൺ പ്രവർത്തിച്ചിട്ടുണ്ട്.
സ്കൂൾ പ്രിൻസിപ്പാൾ മുരളി എം.കെ. അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രമ്യ എം. ഉണ്ണി സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ ആകാശ് എം. എസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടത്തിയ ഒളിമ്പിക്സ് ക്വിസിൽ രണ്ടാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ ഒന്നാം സ്‌ഥാനം കരസ്ഥമാക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

