അമ്മന്നൂർ ഗുരുകുലത്തിൽ നാട്യ സൗരഭം ചൊല്ലിയാട്ട പരമ്പര – ആദ്യ അരങ്ങ് ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക്, സൂരജ് നമ്പ്യാർ, സരിത കൃഷ്ണകുമാർ എന്നിവരാണ് ചൊല്ലിയാടുന്നത്

ഇരിങ്ങാലക്കുട : കൂടിയാട്ട സങ്കേതങ്ങളെ അടുത്തറിഞ്ഞ് ആസ്വദിക്കുന്നതിന് ഒരു പുതു തലമുറ ഉണ്ടാക്കി എടുക്കുക എന്നാഗ്രഹത്തോടെ ഗുരുകുലം വേഷമില്ലാതെ ചൊല്ലിയാട്ട രൂപത്തിൽ ഒരു കഥ പൂർണ്ണമായി വിവിധമാസങ്ങളായി അവതരിപ്പിക്കുന്നു.



ആദ്യമായി ശക്തിഭദ്രൻ്റെ ആശ്ചര്യചൂഡാമണി നാടകത്തിലെ ആദ്യ അങ്കമായ പർണ്ണശാലാങ്കം കൂടിയാട്ടം ആണ് അവതരിപ്പിക്കുന്നത്. ഒന്നാമങ്കത്തിലെ സൂത്രധാരൻ , സ്ഥാപന സൂത്രധാരൻ, നടി എന്നിഭാഗങ്ങളാണ് അവതരിപ്പിക്കുന്നത് ഈ പരമ്പരയുടെ ആദ്യ അരങ്ങ് ആഗസ്റ്റ് 9 വെള്ളിയാഴ്ച ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ രാവിലെ 11 മണിക്ക് ആരംഭിക്കും.



സൂരജ് നമ്പ്യാർ, സരിത കൃഷ്ണകുമാർ എന്നിവരാണ് ചൊല്ലിയാടുന്നത്. മിഴാവിൽ കലാമണ്ഡലം രാജീവ് , കലാമണ്ഡലം ഹരിഹരൻ കലാമണ്ഡലം നാരായണൻ നമ്പ്യാർ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ ഗുരുകുലം ശ്രുതി ഗുരുകുലം അതുല്ല്യ എന്നിവരും പങ്കെടുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page