ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ‘വിഹാൻ 2024’ നാഷണൽ മാനേജ്മെന്റ് ഫെസ്റ്റിൽ കോഴിക്കോട് സർവ്വകലാശാല ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് 25 പോയിന്റോടെ ഓവറോൽ ചാമ്പ്യൻഷിപ്പ് നേടി. രണ്ട് മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനവും ഒരിനത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കിയാണ് കോഴിക്കോട് സർവ്വകലാശാല ഈ നേട്ടം കരസ്ഥമാക്കിയത്.
രണ്ടു ദിവസങ്ങളിലായി അഞ്ചു വേദികളിൽ നടത്തിയ ബെസ്റ്റ് മാനേജർ,ബെസ്റ്റ് മാനേജ്മെന്റ് ടീം, വെൽത്ത് മാനേജർ, എച്ച് ആർ ഗെയിം, മാർക്കറ്റിംഗ് ഗെയിം, ബിസിനസ് പ്ലാൻ, ഐ പി എൽ ഓക്ഷൻ എന്നീ മത്സരങ്ങളിൽ 30 സ്ഥാപനങ്ങളിൽ നിന്നായി 450 വിദ്യാർത്ഥികൾ പങ്കെടുത്തു.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ് )സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ രണ്ടാം വർഷ എം ബി എ വിദ്യാർഥി ബിജോയ് ജെയാർസൺ ഫെസ്റ്റിലെ ബെസ്റ്റ് മാനേജർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർഥികൾക്ക് കോളേജ് പ്രിൻസിപ്പാൾ റവ. ഡോ.ജോളി ആൻഡ്രൂസ് സി എം ഐ, ജനം ടിവി ഡയറക്ടർ വിപിൻ പാറമേക്കാട്ടിൽ എന്നിവർ ചേർന്ന് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.