ഇരിങ്ങാലക്കുട : കീം പരീക്ഷ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റാദ്ദക്കി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജി വെക്കണം എന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ് ഇരിങ്ങാലക്കുട ബസ്റ്റാണ്ടിനു മുകളിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ശനിയാഴ്ച്‌ച രാവിലെ ഇരിങ്ങാലക്കുട രാജീവ്ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡിനു സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു . വൻ പോലീസ് സനാഹമാണ് നിലയുറപ്പിച്ചിരുന്നത് .
ഒന്നിനുപുറകെ ഒന്നൊന്നായ തുഗ്ലക്ക് പരിഷ്കാരങ്ങൾ മൂലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ അവതാളത്തിലാക്കിയ ആർ ബിന്ദു ആ സ്ഥാനത്ത് ഇരിക്കാൻ അർഹഅല്ലെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഒ ജെ ജെനീഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു
പ്രതിഷേധ മാർച്ചിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അഖിൽ കാഞ്ഞാണിക്കാരൻ, ഷാർവി നെടുമ്പറമ്പിൽ, അനതകൃഷ്ണൻ, ഡേവിസ് ഷാജു, ഷിൻസ് വടക്കൻ, ആൽബർട്ട് കാനംകുടം, മണ്ഡലം പ്രസിഡണ്ട്മാരായ ജോമോൻ മണാത്ത്, സഞ്ജയ് ബാബു, ജസ്റ്റിൻ ജോർജ്, ഷാൽബിൻ പെരേര, ശരത്ദാസ് കെ, മുൻ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലൻ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡണ്ട് ഫെസ്റ്റിൻ ഔസേപ്പ്, ജില്ലാ ജനറൽ സെക്രട്ടറി റൈഹാൻ ഷഹീർ, ജില്ലാ സെക്രട്ടറി പ്രണവ് പ്രിൻസ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഗിഫ്റ്റ്സൺ ബിജു, തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

