നാലമ്പല തീർത്ഥാടനത്തിന് കാസർഗോഡ് നിന്നും കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിയ ബസ് തെക്കേ നടയിലെ പേ പാർക്കിങ്ങിൽ താഴ്ന്നു

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനത്തിന് കാസർഗോഡ് നിന്നും കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിയ ബസ് തെക്കേ നടയിലെ പാർക്കിങ്ങിൽ താഴ്ന്നു. ശനിയാഴ്ച കൊട്ടിലായ്ക്കൽ പാർക്കിംഗ് ഏരിയയിൽ നല്ല തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് കുറെ വാഹനങ്ങൾ തെക്കേ നടയിലെ ഉത്സവക്കാലത്ത് ഒരുക്കിയിരുന്ന സ്പെഷ്യൽ പന്തൽ കെട്ടിയ ഇടത്ത് പാർക്ക് ചെയ്തിരുന്നു. ഇതിൽപ്പെട്ട ഒരു ബസ്സാണ് രാവിലെ 7 മണിയോടെ ചെളിയിൽ താഴ്ന്നത്. പാർക്കിംഗ് കരാറുകാരുടെ മേൽനോട്ടക്കാരനും സ്ഥലത്തെ അപകടാവസ്ഥയെ കുറിച്ച് ധാരണയുണ്ടായിരുന്നില്ല.



ഒറ്റനോട്ടത്തിൽ കണ്ടാൽ പാർക്കിങ്ങിന് പറ്റുന്ന സ്ഥലമാണ് എന്ന് തോന്നുമെങ്കിലും ചെളിയും പുല്ലും നിറഞ്ഞ ഇടമാണ് ഇവിടെ. ഇത് അറിയാതെയാണ് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തത്. ഞായറാഴ്ചയും വലിയ തിരക്ക് അനുഭവപ്പെടുന്ന ദിവസമായതിനാൽ ഇവിടെ വീണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് ബോർഡ് വയ്ക്കുകയും കയർ കെട്ടി അപകടസൂചന നൽകുകയോ ചെയ്താൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാം.



സ്ത്രീകൾ മാത്രം തീർത്ഥാടകരായി ഉണ്ടായിരുന്ന താഴ്ന്ന ബസ് ചെളിയിൽ നിന്നും കരകയറ്റാൻ ഏറെ ശ്രമപ്പെട്ടിട്ടും നടന്നില്ല. ഒടുവിൽ ജെസിബി വാടകക്ക് വിളിച്ചാണ് ബസ്സ് ചെളിയിൽ നിന്നും കരകയത്തിയത്. 100 രൂപ പാർക്കിംഗ് ഫീക്ക് പുറമെ 2500 രൂപ ജെസിബി വാടകയും കൊടുക്കേണ്ടിവന്ന ദുരനുഭവവുമായി ബസ് അടുത്ത തീർത്ഥാടന കേന്ദ്രത്തിലേക്ക് നീങ്ങി,



പാർക്കിംഗ് സ്ഥലങ്ങൾ കൃത്യമായി പരിപാലിക്കേണ്ട ചുമതല കരാർ ഏറ്റെടുത്ത വ്യക്തികൾക്കാണ് . തീർത്ഥാടനം ആരംഭിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ പല പാർക്കിംഗ് ഏരിയകളുടെയും അവസ്ഥ ദയനീയമാണ് . ചെളിയും കുഴികളും താണ്ടി വേണം പലർക്കും ബസുകളിൽ എത്താൻ ഒരുമാസത്തോളം നീളുന്ന തീർത്ഥാടന കാലയളവിൽ പാർക്കിംഗ് ഏരിയ വേണ്ടവിധം പരിപാലിക്കപ്പെടാൻ ദേവസ്വം മുൻകൈയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page