ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്ക് പ്രവർത്തനങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന നിയന്ത്രണങ്ങൾ – അടുത്ത 6 മാസത്തേക്ക് ഒരാൾക്ക് 10,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ കഴിയൂ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌.ബി‌.ഐ) കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു, വ്യാഴാഴ്ച മുതൽ ബാങ്ക് ശാഖകളിൽ ഇതു സംബന്ധിച്ച നോട്ടീസ് പതിച്ചിട്ടുണ്ട് .

ബാങ്ക് നിക്ഷേപകർക്ക് ആശങ്ക പടർത്തുന്ന ഒട്ടേറെ ഒട്ടേറെ നിയന്ത്രണങ്ങളാണ് ആർബിഐ നോട്ടീസിൽ ഉള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ അക്കൗണ്ടുകളിലുമായി ഒരാൾക്ക് 10,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ കഴിയൂ എന്നുള്ളതാണ് .



ബാങ്കിന്റെ എല്ലാ എടിഎമ്മുകളും പ്രവർത്തനരഹിതമാണ്. “ക്ലോസ്ഡ്” എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഐടി യു ബാങ്കിന്റെ മൊബൈൽ ആപ്പും പ്രവർത്തിക്കുന്നില്ല . ബാങ്ക് വെബ്സൈറ്റിലൂടെ ഉള്ള നെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ജൂലായ് 31 രാവിലെ 6:30 മുതൽ നിലച്ചതായി കാണുന്നു .

ഇരിങ്ങാലക്കുട പോലത്തെ ഒരു പട്ടണത്തിൽ ഭൂരിപക്ഷം സാധാരണക്കാർക്കും ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അക്കൗണ്ടും നിക്ഷേപങ്ങളും ഉണ്ട് . ആറുമാസത്തേക്ക് 10000 രൂപ മാത്രം പിൻവലിക്കാൻ പറ്റൂ എന്ന നിയന്ത്രണം ഏവരെയും ബുദ്ധിമുട്ടിക്കും . നിക്ഷേപകരിൽ അധികവും വ്യാപാരികളും ഉണ്ട് ഓണക്കാലം ആയതുകൊണ്ട് പലർക്കും ഈ നിയന്ത്രണം വലിയതോതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നത് എന്നുള്ളതിൽ സംശയമില്ല .



വ്യാഴാഴ്ച രാവിലെ മുതൽ ബാങ്ക് ശാഖകളിൽ എത്തുന്നവരോട് ആർബിഐ നിയന്ത്രണത്തിന്റെ കാര്യങ്ങൾ ബാങ്ക് ജീവനക്കാർ വിശദീകരിക്കുന്നുണ്ട് . പല അത്യാവശ്യക്കാർക്കും പണം പിൻവലിക്കാൻ പറ്റാത്ത മൂലമുള്ള ബുദ്ധിമുട്ടുകൾ ഉണ്ട് .

എന്തുകൊണ്ട് നിയന്ത്രണങ്ങൾ ?

ബാങ്കിന്റെ മാനേജ്‌മെന്റുമായി ആർ‌ബി‌ഐ നേരത്തെ ആശങ്കകൾ ചർച്ച ചെയ്തിരുന്നു. എന്നാൽ ബാങ്ക് മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിൽ പരാജയപ്പെട്ടു, കുറഞ്ഞ മൂലധന നിയമങ്ങൾ പാലിക്കാൻ ആവശ്യമായ ഫണ്ട് കൊണ്ടുവന്നില്ല. അതിനാൽ, നിക്ഷേപകരുടെ പണം സംരക്ഷിക്കുന്നതിനായി ആർ‌ബി‌ഐ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നാണ് ആർബിഐ നോട്ടീസിൽ പറയുന്നത് .



ആർബിഐ മേൽനോട്ടത്തിൽ പരിമിതമായ പ്രവർത്തനങ്ങൾ മാത്രമേ ഇനി ബാങ്കിന് ചെയ്യാൻ കഴിയൂ. ഈ നിയന്ത്രണങ്ങൾ 6 മാസത്തേക്ക് (ജൂലൈ 30, 2025 മുതൽ) ബാധകമാകും, ആർബിഐ ക്ക് നിയന്ത്രണങ്ങൾ നീട്ടുകയും മാറ്റുകയോ നീക്കം ചെയ്യാനോ സാദിക്കും എന്നും അറിയിപ്പിൽ പറയുന്നുണ്ട്

ആർബിഐ നിയന്ത്രണങ്ങളെ കുറിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30 വരെ ബാങ്ക് അധികൃതരിൽ നിന്ന് ഒരു ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

Reserve Bank of India imposes strict restrictions on Irinjalakuda Town Cooperative Bank operations – one person can withdraw only up to Rs 10,000 for the next 6 months

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page