മലക്കപ്പാറ : ഇന്ന് പുലർച്ചെ 2.15 മണിയോടെ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന അതിരപ്പിള്ളി പഞ്ചായത്തിലെ വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ (4 വയസ്) എന്ന കുട്ടിയെ പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു.
വീട്ടുകാർ ശബ്ദം കേട്ട് ഓടിയെത്തി ഒച്ചവെച്ചതിനെ തുടർന്ന് പുലി കുട്ടിയെ താഴെ വച്ച് ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ വീട്ടുകാർ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ മലക്കപ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് H.L, സബ് ഇൻസ്പെക്ടർ താജുദ്ദീൻ, സിവിൽ പോലീസ് ഓഫീസർ അഖിൽ, ഡ്രൈവർ സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിൽ പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

