വിദ്യാലയങ്ങളിൽ സംഘടന സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കിൽ കടന്നു കയറുന്നത് ലഹരി മാഫിയ സംഘങ്ങളാകുമെന്ന് എ.ഐ.എസ്.എഫ് മുന്നറിയിപ്പ്

എടതിരിഞ്ഞി : വിദ്യാലയങ്ങളിൽ സംഘടന സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കിൽ കടന്നു കയറുന്നത് ലഹരി മാഫിയ സംഘങ്ങളെന്ന് എച്ച് ഡി പി യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ പറഞ്ഞു.

അരാഷ്ട്രീയത മുഖമുദ്രയാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ പലപ്പോഴും നിയന്ത്രണാധികാരം സാമൂഹ്യവിരുദ്ധ സംഘങ്ങൾക്കായിരിക്കും. വിനാശകരമായ ചിന്തകളും ചെയ്തി കളും വിദ്യാർഥികളുടെ ഭാവി പിഴുതെറിയപ്പെടാൻ ഇടയാക്കുന്നു. വിദ്യാർത്ഥികളെ സാമൂഹിക നവോത്ഥാനത്തിനും പരിഷ്കരണ പ്രവർത്തന ങ്ങൾക്കും ഉപയോഗപ്പെടുത്തുംവിധമുള്ള ജനാധിപത്യപരമായ വിദ്യാർത്ഥിസംഘടനാ പ്രവർത്തനം വിദ്യാലയങ്ങളിലും കലാലയങ്ങളിലും ശക്തിപ്പെടുത്തുകയാണിതിനു പരിഹാരം അദ്ദേഹം പറഞ്ഞു.

പൗരബോധത്തിൻ്റെ അവിഭാജ്യഘടകമായ രാഷ്ട്രീയ അവബോധത്തിലൂടെയാണ് ജനാധിപത്യരാഷ്ട്രത്തിന്റെ നിലനില്പ് എന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ പ്രക്രിയകളെ അസ്ഥിരപ്പെ ടുത്താതിരിക്കുക എന്നതാണ് സമൂഹത്തിന്റെ കർത്തവ്യമെന്നും കൂട്ടിച്ചേർത്തു. യൂണിറ്റ് പ്രസിഡൻ്റ് അനന്യ ലാജേഷ് അധ്യക്ഷത വഹിച്ചു.

എ ഐ എസ് എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.വി വിഘ്‌നേഷ്, പ്രസിഡന്റ്‌ ജിബിൻ ജോസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എ ഐ എസ് എഫ് എടതിരിഞ്ഞി ലോക്കൽ സെക്രട്ടറി വി.ഡി യാദവ്, പ്രസിഡന്റ്‌ അൻഷാദ് എന്നിവർ അഭിവാദ്യം ചെയ്തു.

യൂണിറ്റ് സെക്രട്ടറി കെ.ബി ബിജിത്ത് സ്വാഗതവും ജോ:സെക്രട്ടറി അഭിനവ് ടി ജിബീഷ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി സെക്രട്ടറി അഭിനവ് ടി ജിബീഷും പ്രസിഡന്റ്‌ അനഘ് രമേഷിനെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page