നടനകൈരളിയിൽ ഇന്ന് വൈകിട്ട് 6 മണിക്ക് നവരസോത്സവം – രാജ്യത്തിൻറെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന ഇരുപതോളം കലാകാരന്മാർ പങ്കെടുക്കുന്നു

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നൂറ്റി ഇരുപത്തിയേഴാമത് നവരസ സാധന ശിൽപ്പശാലയുടെ സമാപനത്തോടനുബന്ധിച്ച സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന ‘നവരസോത്സവ’ത്തിൽ ഇൻഡ്യയുടെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന ഇരുപതോളം കലാകാരന്മാർ പങ്കെടുക്കുന്നു.



കാമാക്ഷി ഹംപിഹോലി, രേഷികശിവകുമാർ എന്നിവർ ഭരതനാട്യവും, അനുശ്രീ പദ്‌മനാഭൻ, സോണാലി ദാസ് എന്നിവർ ഒഡിസ്സി നൃത്തവും, കാർത്തിക ഉണ്ണികൃഷ്ണൻ കഥക് നൃത്തവും അവതരിപ്പിക്കും. ഭാവന കേരമാതെ ഹരികഥയും. വിക്രം ഷെട്ടി, പ്രതിക്ഷ ഇങ്കോളെ. അഭിരൂപ് ഗുപ്ത. പൂജ രജക്. ശ്രേയസി പാട്ടിൽ, ജീത് സിംഗ്, മോണിക്ക, ശ്രുതി മൂർത്തി, ഐശ്വര്യ, രാജ് അർജുൻ. സാറാ അർജുൻ, ശക്തി രഞ്ജൻ കുമാർ ഗിരി, അഭിലാഷ് കൃഷ്ണൻ, സിദ്ധാർത്ഥ് പിള്ള എന്നിവർ ചേർന്നു ലഘു നാടകങ്ങളും അവതരിപ്പിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page