പാവങ്ങൾ വിവർത്തന ശതാബ്ദിയും പുസ്തക പ്രകാശനവും നവംബർ 8 ന് ഗ്രാമികയിൽ

കുഴിക്കാട്ടുശ്ശേരി : വിക്തോർ യൂഗോയുടെ പാവങ്ങൾ നാലപ്പാട്ടു നാരായണ മേനോൻ നമ്മുടെ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തിട്ട് നൂറു വർഷം പൂർത്തിയാവുകയാണ്. ഈ വിവർത്തനം നമ്മുടെ സാഹിത്യത്തിലും സാമൂഹ്യ ജീവിതത്തിലുമുണ്ടാക്കിയ സ്വാധീനം ചെറുതല്ല. വിളക്കു കൊളുത്തി വെച്ച് വായിക്കേണ്ട കൃതിയെന്ന് ദേവകീ നിലയങ്ങോട് തൻ്റെ ആത്മകഥയിൽ പരാമർശിച്ച ഈ വിവർത്തന കൃതിയുടെ നൂറാം വാർഷികാഘോഷം നവംബർ 8 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്നു.

ചാലക്കുടി പനമ്പിള്ളി കോളേജ് ബിരുദാനന്തര ബിരുദ പഠനഗവേഷണകേന്ദ്രത്തിൻ്റെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പനമ്പിള്ളി കോളേജ് മലയാള വിഭാഗം മേധാവി ഡോ. കെ. ഷിജുവിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. വി.നാരായണൻ മുഖ്യപ്രഭാഷണം നടത്തും.

ഇതോടനുബന്ധിച്ച് ഗ്രാമിക കുടുംബാംഗമായ തുമ്പൂർ ലോഹിതാക്ഷൻ തയ്യാറാക്കി പ്രിൻ്റ് ഹൗസ് പ്രസിദ്ധീകരിക്കുന്ന, കുട്ടികൾക്കു വേണ്ടിയുള്ള പാവങ്ങൾ പുനരാഖ്യാനത്തിൻ്റെ പ്രകാശനംനാലപ്പാട്ടു നാരായണ മേനോൻ്റെ ഭാഗിനേയിയും ബാലാമണിയമ്മയുടെ മകളും
മാധവിക്കുട്ടിയുടെ ഇളയ സഹോദരിയുമായ ഡോ.സുലോചന നാലപ്പാട്ട് നിർവഹിക്കും. പുസ്തകം കുമാരി ആർച്ചഏറ്റുവാങ്ങും. തുമ്പൂർ ലോഹിതാക്ഷൻ, സുനിൽ പി . മതിലകം, പി.ബി ഹൃഷികേശൻഎന്നിവർ സംസാരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page