ആളൂർ : ആളൂർ പഞ്ചായത്തിൽ യു.ഡി.എഫ് കേരള കോൺഗ്രസ്സ്ന് സീറ്റ് ഒന്നും നൽകാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ 5,7 വാർഡുകളിൽ നൽകിയിരുന്ന നാമനിർദ്ദേശപത്രികകൾ പിൻവലിച്ചത് യു.ഡി.എഫിന്റെ ഐക്യത്തിനും വിജയത്തിനുംവേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്യുന്നതുകൊണ്ടെന്ന് കേരള കോൺഗ്രസ്സ് വിശദികരണം
ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആളൂർ പഞ്ചായത്തിലെ ആകെയുള്ള 24 വാർഡുകളിൽ 5 വാർഡുകൾ കേരള കോൺഗ്രസ് പാർട്ടി മത്സരിക്കുവാൻ ആവശ്യപ്പെട്ടെന്നും, പിന്നീട് 5,7 എന്നീ 2 വാർഡുകൾ മാത്രം ആവശ്യപ്പെട്ടെന്നും, ഒടുവിൽ ഇവയിൽ ഏതെങ്കിലും ഒരു വാർഡ് ആവശ്യപ്പെട്ടെന്നും, അവസാനമായി പരമാവധി വിട്ടുവീഴ്ച ചെയ്ത് 7ാം വാർഡ് ആയ “ഉറുമ്പു കുന്ന് “മാത്രം നൽകാൻ ആവശ്യപ്പെട്ടിട്ടും അനുകൂല തീരുമാനം ഉണ്ടായില്ല.
തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുവാൻ പാർട്ടി മണ്ഡലം കമ്മിറ്റിതീരുമാനിച്ചുവെങ്കിലും കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടന്റെ നിർദ്ദേശപ്രകാരവും യു.ഡി.എഫിന്റെ ഐക്യത്തിനും കെട്ടുറപ്പിനും വിജയത്തിനും വേണ്ടി കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ 5,7 വാർഡുകളിൽ നൽകിയിരുന്ന നാമനിർദ്ദേശപത്രികകൾ പിൻവലിച്ച് യു.ഡി.എഫിനെ പിന്തുണക്കുവാൻ തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ്നൈജു ജോസഫ് ഊക്കൻ അറിയിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ്നൈജു ജോസഫ് ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ ജോബി മംഗലൻ, ജോജോ മാടവന, ജോർജ്ജ് കുറ്റിക്കാടൻ, തോമസ്സ്.ടി.എ തോട്ട്യാൻ, ബാബു വർഗ്ഗീസ് വടക്കേപ്പിടിക, ജോർജ്ജ് മംഗലൻ റാൻസി സണ്ണി മാവേലി, പിയൂസ് കുറ്റിക്കാടൻ, ജോബി കുറ്റിക്കാടൻ, ജോഷി മാടവന, ജോൺസൻ മാടവന, ജോയ് ചുങ്കൻ,ജോഷി തോമസ്, ജോസ്റ്റിൻ പെരേപ്പാടൻ, മേരീസ് നൈജു,ലില്ലി ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

