ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാള വിഭാഗത്തിന്റെയും തൃശൂർ ലിറ്ററെറി ഫോറത്തിന്റെയും ചേറൂർ സാഹിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫാ ജോസ് തെക്കൻ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവം ആരംഭിച്ചു.
പാരമ്പര്യത്തിൽ അധിഷ്ഠിതമായ സൃഷ്ടികൾ മാത്രമേ കാലാതീതമാവുകയുള്ളൂ എന്ന് ഡോ എസ് കെ വസന്തൻ അഭിപ്രായപ്പെട്ടു. ഭാഷയോട് തോന്നുന്ന അവഗണന സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള വെല്ലുവിളിയാണ്. നാടും നമ്മുടെ ഭാഷയും സംസ്കാരവും അത് അതിജീവിക്കാൻ ശ്രമിക്കേണ്ടതുണ്ട്.അയൽ നാടുകളിൽ പോലും ഭാഷക്കും സാഹിത്യത്തിനും കൊടുക്കുന്ന പ്രാധാന്യവും പ്രസക്തിയും നമ്മുടെ സമൂഹം ഇന്ന് നൽകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളും തൃശൂർ ലിറ്ററെറി ഫോറവും ചേറൂർ സാഹിതിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സാഹിത്യോത്സവം ‘ലിബ്രിസ് 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ എസ് കെ വസന്തൻ.
കോളേജ് പ്രിൻസിപ്പൽ ഡോ ജോളി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ പ്രശസ്ത നർത്തകി കലാനിലയം ഗായത്രി പദ്മനാഭൻ മുഖ്യാഥിതിയായി.
കോളേജ് മാനേജർ ഫാ. ജോയ് പി ടി, എഴുത്തുകാരിയും സാഹിതി ചെയർപേഴ്സണുമായ ഡോ സരസ്വതി ബാലകൃഷ്ണൻ, വൈസ് പ്രിൻസിപ്പലും പ്രഭാഷകനുമായ ഡോ കെ ജെ വർഗ്ഗീസ്, എഴുത്തുകാരനും തൃശൂർ ലിറ്ററെറി ഫോറം പ്രസിഡന്റുമായ കെ ഉണ്ണികൃഷ്ണൻ, മലയാള വിഭാഗം മേധാവി ഫാ. ടെജി കെ തോമസ്, സരിത കെ എസ് എന്നിവർ സന്നിഹിതകരായി.
വയം വെള്ളി ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരും കലാകാരൻമാരുമായ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. കെ രഘുനാഥൻ, എം ഡി രാജേന്ദ്രൻ, ജയരാജ് വാര്യർ, സന്തോഷ് ഏച്ചിക്കാനം, കെ ഉണ്ണികൃഷ്ണൻ, ഹരി പി നായർ, മാനസി,സിജിത അനിൽ,മോഹൻദാസ് പാറപ്പുറത്ത്, നഫീസത്ത് ബീവി, രാജ്‌കുമാരി വിനോദ്, അപർണ്ണ ബാലകൃഷ്ണൻ, അനിൽകുമാർ കോലഴി, നിവേദിത മാനഴി,സംഗീത ചേനമ്പുള്ളി തുടങ്ങി നിരവധി പേർ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

