ഇരിങ്ങാലക്കുട : എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു. ബസ്സ് സ്റ്റാൻഡിന് സമീപം മുമ്പത്തെ പ്രഭാത് തിയ്യറ്ററിലാണ് ഓഫിസ്. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് അധ്യക്ഷനായി.
സ്ഥാനാർഥി ഡോ. ആർ ബിന്ദു, പ്രൊഫ. കെ യു അരുണൻ , കെ ശ്രീകുമാർ, ടി കെ വർഗീസ്, രാജു പാലത്തിങ്കൽ,അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഗിരിഷ് മണപ്പെട്ടി എന്നിവർ പ്രസംഗിച്ചു. വിഎ മനോജ് കുമാർ സ്വാഗതവും ആർഎൽ ശ്രീലാൽ നന്ദിയും പറഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല കമ്മിറ്റി എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ ബിന്ദുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കുന്നതിനുള്ള സംഖ്യ നൽകി. ജില്ല പ്രസിഡൻ്റ് ഷീജ പ്രശാന്ത്, സെക്രട്ടറി ഉഷ പ്രഭുകുമാർ, ട്രഷറർ ടി ആർ മീര എന്നിവർ ചേർന്ന് സംഖ്യ സ്ഥാനാർഥിക്ക് കൈമാറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


